നേതൃത്വ പാടവവും , പ്രവർത്തനപരിചയവുമുള്ള സംഘടനാ പ്രവർത്തകർക്ക് വളരാനുള്ള ഫൊക്കാനയെന്ന ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവർത്തക കൂടി. നീന ഈപ്പൻ. ഫൊക്കാന 2024: 2026 കാലയളവിൽ നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്ന നീന ഈപ്പൻ കൈരളി ഓഫ് ബാൾട്ടിമോർ അസ്സോസിയേഷൻ, മലയാളീ അസോസിയേഷൻ ഓഫ് മേരിലാൻഡ് തുടങ്ങിയ സംഘടനളിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നീന ഈപ്പൻ കൈരളി ഓഫ് ബാൾട്ടിമോർ ചാരിറ്റി ബോർഡ് അംഗമാണ്. 2024 ൽ ചാരിറ്റി ചെയർമാനായി ഉയർത്തപ്പെടുന്ന നീന ഈപ്പൻ ഈ രംഗത്ത് ആത്മാർത്ഥതയുള്ള പ്രവർത്തകയാണെന്ന് തെളിയിക്കുന്നതിന് വേറെ തെളിവുകൾ വേണ്ട. ജനങ്ങളുമായി നന്നായി ആശയ വിനിമയം നടത്തുവാനും , വിവിധ പരിപാടികൾ സംഘടിപിക്കുവാനുള്ള നീനയുടെ കഴിവ് പ്രശംസനീയമാണ്. പാചക ക്ലാസുകളിലൂടെയും ശ്രദ്ധേയയയാണ് നീന കോവിഡ് കാലത്ത് കേരളത്തിലേക്ക് നടന്ന ധന സമാഹരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു നീന . കോവിഡ് ലാബ് നിർമ്മാണത്തിൽ സഹായിക്കുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മരുന്ന് വാങ്ങുവാനുള്ള സഹായം നൽകുന്നതിനുമായി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. കേരളത്തിലെ 250 കുടുംബങ്ങൾക്ക് ഓണം, ക്രിസ്തുമസ് സമയങ്ങളിൽ കിറ്റുകൾ നൽകി. നിർദ്ധനരായ രണ്ട് കുടുംബൾക്ക് വീടുകൾ നിർമ്മിച്ചു നൽകുവാൻ സജീവമായി പ്രവർത്തിച്ചു. 2023 നവംബറിൽ താക്കോൽ ദാനം നിർവ്വഹിച്ചു. കൈരളി ഭവൻ എന്ന പേരിലാണ് ഈ വീടുകൾ അറിയപ്പെടുന്നത്. കൂടാതെ പോളിയോ ബാധിച്ച് കാലുകൾ തളർന്ന ഒരു സ്ത്രീയ്ക്ക് സ്കൂട്ടർ വാങ്ങി നൽകുവാൻ ഫണ്ട് സ്വരൂപിക്കുവാൻ നേതൃത്വം നൽകി. കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിലെ നാല് മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്ത് നടപ്പിൽ വരുത്തുക ഉൾപെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീന ഈപ്പൻ നേതൃത്വം നൽകുന്നത്.
ആയിരത്തിലധികം അംഗങ്ങൾ ഉള്ള കേരളത്തിലെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സംഘടകളിൽ ഒന്നായ ദക്ഷിണേന്ത്യൻ സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ചിന്റെ ഫാമിലി മിനിസ്ട്രികളുടെ കോ- ചെയർപേഴ്സൺ കൂടിയാണ് നീന ഈപ്പൻ.
എംആർഎൻഎ വാക്സിനുകളെക്കുറിച്ചുള്ള അവതരണങ്ങൾ ഓൺലൈനിലും നേരിട്ടും നടത്തി ശ്രദ്ധ നേടിയ നീന ഈപ്പൻ പ്രമേഹം, ഗാർഹിക പീഡനം സംബന്ധിച്ച കേസ് വിഷയങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ഓൺലൈനിലും നേരിട്ടും സെമിനാറുകൾ സംഘടിപ്പിക്കുകയും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കോളേജ് പഠനത്തിന് തയ്യാറെടുപ്പ് സെമിനാറുകൾ,
റിട്ടയർമെന്റ് പ്ലാനിംഗ്, സോഷ്യൽ സെക്യൂരിറ്റി, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സേവനങ്ങൾ തുടങ്ങി റിട്ടയർമെന്റ് സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തു.
മേരിലാൻഡ് റെസ്പോണ്ട്സ് മെഡിക്കൽ റിസർവ് കോർപ്സ് വോളണ്ടിയർ (എംആർസി); ഹോവാർഡ് കൗണ്ടിക്ക് വേണ്ടി
മേരിലാൻഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്, മെരിലാൻഡ് സ്റ്റേറ്റ്വൈഡ് പ്രിവൻഷൻ ആൻഡ് റിഡക്ഷൻ കോലാബറേറ്റീവിന്റെ (SPARC) സജീവ അംഗം, അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് സ്റ്റീവാർഡ്ഷിപ്പുമായി ബന്ധപ്പെട്ട മേരിലാൻഡ് ആശുപത്രികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പൊതുജനാരോഗ്യത്തെയും അക്കാദമികളെയും ഉൾപ്പെടുത്തുന്ന സംസ്ഥാനവ്യാപകമായ ഗുണനിലവാര മെച്ചപ്പെടുത്തൽ പദ്ധതി എന്നിവയുമായെല്ലാം തന്റെ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തുന്ന നീന ഈപ്പനെ പോലെ ഒരാളെ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് ലഭിക്കുന്നത് അഭിമാനകരമാണ്.
ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന അതിന്റെ വികസന പന്ഥാവിൽ ഒന്നാമതാണ്. ഇപ്പോഴത്തെ നേതൃത്വം നടപ്പിൽ വരുത്തുന്ന എല്ലാ പദ്ധതികളും അമേരിക്കയിലും, കേരളത്തിലും സംഘടനയ്ക്ക് പേരും പെരുമയും ഉണ്ടാക്കിയതായി നീന ഈപ്പൻ പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ഈ പദ്ധതികൾ തുടരുവാൻ തക്കമായ സാഹചര്യങ്ങൾ ഉണ്ടാകുവാൻ സാധിക്കട്ടെ എന്നും ഡോ. കല ഷഹി ടീം വിജയിക്കട്ടെ എന്നും നീന ഈപ്പൻ ആശംസിച്ചു.
നീന ഈപ്പനെ പോലെ ഉള്ള സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായവരുടെ സാന്നിധ്യം ഫൊക്കാനയ്ക്ക് എക്കാലവും കരുത്തും ആർജ്ജവവും നൽകുമെന്ന് 2024: 2026 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.