advertisement
Skip to content

ഫൊക്കാന നാഷണൽ കൺവെൻഷന്റെ ജനറൽ കൺവീനർ ആയി ജെയിംസ് ജോസഫ് നെ നോമിനേറ്റ് ചെയ്തു.

വാഷിംഗ്‌ടൺ ഡിസി യിൽ 1992 ൽനടന്ന ചരിത്ര വിജമായിരുന്നഫൊക്കാന കൺവേഷൻ ന്റെവിജയത്തിൽ നിർണായകപങ്കുവഹിച്ചിരുന്ന ജെയിംസ് ജോസഫ്, രജിസ്‌ട്രേഷൻ , എന്റർടൈൻമെന്റ്, ഫുഡ് തുടങ്ങിയ വിവിധ കമ്മിറ്റികളിൽ തന്റെ പ്രവർത്തന മികവ്തെളിയിച്ചിട്ടുണ്ട്.

Mr. Jaims Joseph 

വാഷിംഗ്‌ടൺ ഡിസി യിൽ 2024  ജൂലൈയിൽ  നടുക്കുന്ന ഫൊക്കാനനാഷണൽ കൺവെൻഷൻന്റെ ജനറൽ കൺവീനർ ആയിജെയിംസ് ജോസഫിനെ നോമിനേറ്റ് ചെയ്തതായി  ഫൊക്കാനപ്രെസിഡന്റ്  ഡോ. ബാബു  സ്റ്റീഫൻ അറിയിച്ചു.

വാഷിംഗ്‌ടൺ ഡിസി യിൽ 1992 ൽനടന്ന ചരിത്ര വിജമായിരുന്നഫൊക്കാന കൺവേഷൻ ന്റെവിജയത്തിൽ നിർണായകപങ്കുവഹിച്ചിരുന്ന ജെയിംസ്  ജോസഫ്, രജിസ്‌ട്രേഷൻ , എന്റർടൈൻമെന്റ്, ഫുഡ്  തുടങ്ങിയ  വിവിധ  കമ്മിറ്റികളിൽ തന്റെ പ്രവർത്തന മികവ്തെളിയിച്ചിട്ടുണ്ട്. ആ അനുഭവ സമ്പത്തു മായിട്ടാണ് 2024 നടക്കുന്ന ഫൊക്കാനനാഷണൽ കൺവെൻഷന്റെജനറൽ  കൺവീനർ ആയി ചുമതലഏൽക്കുന്നത്.

കേരള കൾച്ചറൽ സൊസൈറ്റി യുടെആദ്യകാല സെക്രട്ടറി ആയുംഎഡിറ്റർ ആയും മറ്റു വിവിധ കമ്മറ്റികളിലും പ്രവർത്തിച്ചു കഴിവ്തെളിയിച്ചിട്ടുള്ള അദ്ദേഹം വാഷിങ്ങ്ടൺ ഡി.സി. യിലെ അറിയപ്പെടുന്ന സാമുഖ്യ പ്രവർത്തകൻ കൂടിയാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തോട് ചെയ്തു തീർക്കുന്ന ജെയിംസിന്റെ കഴിവ് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്.

വാഷിംഗ്‌ടൺ ഡിസിയിൽ മുൻകാലങ്ങളിൽ നടന്ന ചരിത്രവിജയ മായിരുന്നു താര നിശകളും അഞ്ചു തവണ ഗാന ഗന്ധർവ്വൻയേശുദാസിന്റെ യും  ചിത്ര, സുജാതജയചന്ദ്രൻ  എംജി ശ്രീകുമാർ, ബിജുനാരായൺ തുടങ്ങിയവരുടെഗാനമേള കളുടെയും  സ്പോൺസർആയിരുന്നു. അങ്ങനെ കലാസംകാരിക രംഗത്തും തന്റേതായ വെക്തി മുദ്ര പതിപ്പിച്ച ജെയിംസ്  ജോസഫ് 2024 വാഷിങ്ങ്ടൺ ഡി സി യിൽ നടക്കുന്ന കൺവെൻഷൻ   കുറ്റമറ്റതാക്കി തീർക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം സഹായിക്കുമെന്ന് സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു.

2023 ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്തു നടക്കുന്ന  ഫൊക്കാന കേരളകൺവെൻഷനിൽ ഡെലിഗേറ്റ് കൂടിയാണ് ജെയിംസ് എന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest