advertisement
Skip to content

ഫൊക്കാന 2024 - 2026 നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പ് പണിക്കർ മത്സരിക്കുന്നു

കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ മുൻ പ്രസിഡന്റും സാമൂഹ്യ, സാംസ്കാരിക, സാമുദായിക , ജീവകാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യവുമായ ഫിലിപ്പ് പണിക്കർ (സണ്ണി പണിക്കർ ) ഫൊക്കാന 2024 - 2026 പാനലിലേക്ക് മത്സരിക്കുന്നു.

ഡോ. കല ഷഹി
ന്യൂയോർക്കിലെ അറിയപ്പെടുന്ന സംഘടനാ നേതാവും മികച്ച സാംസ്കാരിക പ്രവർത്തകനുമായ ഫിലിപ്പ് പണിക്കർ അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളി സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തി കൂടിയാണ്. ന്യൂയോർക്ക് സിറ്റി തെരത്തെടുപ്പിൽ മത്സരിച്ച മുൻ മേയർമാരായ എഡ് കോച്ച്, ഡേവിഡ് ഡിങ്കിൻസ്, എറിക്ക് റുവാന എന്നിവരുടെ തെരഞ്ഞെടുപ്പ് കാമ്പയിനിലും, ജെറാൾഡൻ ഫെറാരോയുടെ സെനറ്റർ കാമ്പയിനിലും, ന്യൂയോർക്ക് സിറ്റി കൺട്രോളറിനായുളള അലൻ ഹെവാസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിൻ, സിറ്റി കൗൺസിലിനായി രാജീവ് ഗൗഡസ് , ജോൺ ഡുവനെ എന്നിവരുടെ കാമ്പയിനിലും സജീവസാന്നിദ്ധ്യമായിരുന്നു ഫിലിപ്പ് പണിക്കർ.

ന്യൂയോർക്ക് നഗരത്തിൽ സാൻഡി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ഭവനരഹിതരായവർക്ക് ന്യൂ യോർക്ക് സിറ്റിയുടെ ഔട്ട് റീച്ച് പ്രോഗ്രാമിലും, പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചു. ന്യൂയോർക്ക് സിറ്റി ബീച്ച് ക്ലീനിംഗ് പ്രോഗ്രാം , തെരുവുകളിലും സബ് വേ സ്‌റ്റേഷനുകളിലും ഉറങ്ങുന്നവർക്കായുള്ള പുനരധിവാസ പ്രോഗ്രാമുകളിൽ സാന്നിദ്ധ്യം. ജയിലുകളിൽ കഴിയുന്ന നിരപരാധികളെ സഹായിക്കുന്ന പദ്ധതികളിൽ അംഗം, അവരെ സന്ദർശിക്കൽ എന്നിവയെല്ലാം ഫിലിപ്പ് പണിക്കരുടെ സാമൂഹ്യ സേവനങ്ങളിൽ പെടുന്നു. മലയാളിയായ ആനന്ദ് ജോണിനെ സന്ദർശിക്കുകയും സഹായ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

കെ.സി.സി. എൻ. എ അംഗം കൂടിയായ അദ്ദേഹം സാമുദായിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. ഫൊക്കാനയുടെ ആൽബനി കൺവൻഷൻ ബൂത്ത് സഹ ചെയർമാൻ തുടങ്ങി ഫൊക്കാനയുടെ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം പിന്തുണയുമായുള്ള ഫിലിപ്പ് പണിക്കർ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. താങ്ക്സ് ഗീവിംഗ് ഡേയിൽ ന്യൂയോർക്കിലെ കുറ്റകൃത്യങ്ങളുടെ ദേശം എന്നറിയപ്പെടുന്ന ഹാർലെമിൽ ഭക്ഷണവും, വസ്ത്രങ്ങളും സംഭാവന ചെയ്ത ഒരേയൊരു കേരള സമാജം പ്രസിഡന്റ് കൂടിയാണ് ഫിലിപ്പ് പണിക്കർ.

സണ്ണി പണിക്കർ എന്ന് പരക്കെ അറിയപ്പെടുന്ന ഫിലിപ്പ് പണിക്കർ കേരളത്തിന്റെ വിവിധ മേഖലകളിൽ നിർദ്ധനരായ ജനങ്ങൾക്ക് നിരവധി സന്നായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ഒരു നേരത്തെ അന്നം കഴിക്കാതെ ആരും സഹജീവികളായി ഉണ്ടാകാൻ പാടില്ല എന്നതാണ് ഫിലിപ്പിന്റെ ആഗ്രഹം. അതിനായി തനിക്ക് ആകുന്ന സഹായം സഹജീവികൾക്ക് നൽകുക അതിനായി മറ്റുള്ളവരേയും പ്രാപ്തരാക്കുക എന്നതാണ് നയം.
സണ്ണി പണിക്കരുടെ സ്ഥാനാർത്ഥിത്വം ഫൊക്കാനയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest