advertisement
Skip to content

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ് വൈസ് ചെയറും  മുൻ സ്‌പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ കേരളീയം ഭാരവാഹികൾ മുംബയിലെ വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിവർ പങ്കെടുത്തു.

ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി  സംഘടിപ്പിച്ച മീറ്റിങ്ങിൽ   മുംബയിലെ വിവിധ മലയാളീ സംഘടനകൾ  പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്ന്  അതിന്റെ പ്രവർത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു  വ്യാപിപ്പിക്കുക  എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക  എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ  പറഞ്ഞു.

ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, T N . Hariharan , മാത്യു തോമസ്, ശ്രീകുമാർ റ്റി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുബൈ ചാപ്റ്ററിന്റെ ഭാരവാഹികൾ ആയി  പ്രസിഡന്റ് T..N . ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ് , ട്രഷർ ശ്രീകുമാർ  ടി  എന്നിവർരെ തെരഞ്ഞെടുത്തു.

ഫ്ലോറിഡയിൽ നിന്നുള്ള കെ . കെ  രാജു മീറ്റിങ്ങിൽ ഫൊക്കാനയുടെ സഹായം അഭ്യർത്ഥിച്ചു, അദ്ദേഹത്തിന്റെ മകൻ അശ്വിൻ ഒരു ആക്‌സിഡന്റിൽ ഹോസ്പിറ്റലിൽ ആവുകയും അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുവാൻ കഴിയുന്നതിൽ അധികമായതിനാൽ  മുംബൈയിലെ ഹോസ്പിറ്റലിലേക്ക്‌ മാറ്റുവാൻ തയാർ എടുക്കുകയാണ് , സാമ്പത്തികം ബുദ്ധിമുട്ട്  ഉള്ളതിനാൽ   ഗവൺന്മേന്റ് സഹായം അഭ്യർഥിച്ചു , പക്ഷേ കാലതാമസം എടുക്കുന്നതിനാൽ ചികിത്സക്ക് ബുദ്ധിമുട്ടുന്ന കാര്യം  ഫൊക്കാന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ശ്രദ്ധയിൽ പെടുത്തി , അദ്ദേഹം $ 10, 000.00 സഹായം ഉടനടി നൽകുകയും ചെയ്തു.

മുംബയിലെ മിക്ക മലയാളീ സംഘടനകൾ ഈ  മീറ്റിങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം വാഷിങ്ങ്ടൺ ഡി .സി യിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിലേക്കു മിക്കവരും പങ്കെടുക്കാനുള്ള  താല്പര്യവും അവർ ഫൊക്കാന  ഭാരവാഹികളുമായി പങ്കുവെച്ചു.  ചെന്നൈയിലും ഡൽഹിയിലും  കമ്മിറ്റികൾ ഇതിനോടകം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest