ശ്രീകുമാർ ഉണ്ണിത്താൻ
വാഷിങ്ങ്ടൺ ഡി.സി .: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തർദേശിയ കണ്‍വന്‍ഷന്‍ 2024 ജൂലൈയിൽ 18 മുതൽ 20 വരെ ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിലെ പ്രസിദ്ധ കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി വാഷിങ്ങ്ടൺ ഡി.സി യും പരിസര സ്റ്റേറ്റുകളിൽ നിന്നുമുള്ള കൺവെൻഷൻ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിങ്ങ്ടൺ ഡി.സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ വസതിയിൽ നടന്നു . ഫൊക്കാനയുടെ അന്തർദ്ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വളരെ പുരോഗമിക്കുക്കുകയും വളരെ ചിട്ടയോട് കൂടിയുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത് . ഈ .കൺവെൻഷന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ വാഷിങ്ങ്ടൺ ഡി.സി കൺവെൻഷൻ ഒരു ചരിത്ര വിജയമാക്കുക എന്നതാണ് ലക്ഷ്യം അതിന്റെ പ്രവർത്തനങ്ങളുമായി ഫൊക്കാന വളരെ മുന്നോട്ടു പോയിട്ടുണ്ടുന്നും കൺവെൻഷൻ കമ്മിറ്റിയുടെ പ്രവർത്തങ്ങൾ വിലയിരുത്തുകയും കൺവെൻഷൻ കുറ്റമറ്റതാക്കുകയും ആണ് ഈ കിക്ക്ഓഫിന്റെ ലക്ഷ്യമെന്നും അറുപതിൽ അധികം കൺവെൻഷൻ ഭാരവാഹികൾ പങ്കെടുക്കുകയും ഉണ്ടായെന്ന് സെക്രട്ടറി ഡോ . കല ഷഹി അറിയിച്ചു. .
ഫൊക്കാന വാഷിങ്ങ്ടൺ ഡി.സി കൺവെൻഷൻ ഫൊക്കാനയുടെ ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൺവെൻഷൻ ആയിരിക്കും അരങ്ങേറുന്നത് . 2024 ജൂലൈയിൽ 18 മുതൽ 20 വരെ അമേരിക്കയിൽ നടക്കുന്ന ഈ മാമാങ്കം അവസ്മരണീയമാക്കാൻ പ്രരമാവധി ശ്രമിക്കുമെന്ന് കൺവെൻഷൻ ചെയർ വിപിൻ രാജ് എന്നിവർ അഭിപ്രായപ്പെട്ടു.
ഫൊക്കാന കോൺവെൻഷൻന്റെ മിക്ക കമ്മിറ്റി ചിയേർസ് , ഡി സി RVP ജോൺസൻ തങ്കച്ചൻ ,ലോക്കൽ അസ്സോസിയേഷൻസ് പ്രസിഡന്റ് ആൻഡ് ടീം ,കൺവെൻഷൻ കൺവീനർ ജെയിംസ് ജോസഫ് , മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ , മാധവൻ പി നായർ തുടങ്ങി നിരവധി ലീഡേഴ്‌സ് പങ്കെടുത്തു.