തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഫൊക്കാന നൽകുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്ന് കേരള നിയമ സഭ സ്പീക്കർ എ.എം. ഷംസീർ പറഞ്ഞു. ഫൊക്കാനയുടെ കേരളാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാനയ്ക്ക് നാല്പ്പത് വയസ് പിന്നിട്ടു എന്നറിയുന്നതിൽ സന്തോഷം .നാൽപത് വയസ് പിന്നിട്ട ഒരു സംഘടന വളരെ ഊർജ്വസലമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഫൊക്കാനയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ഒരു പ്രിവിലേജായി കണക്കാക്കുന്നു. ഫൊക്കാനയുടെ നേട്ടങ്ങൾ, വളർച്ച എല്ലാം അഭിമാനത്തോടെ കാണുന്നു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അഭിമാനത്തോടെ നോക്കി കാണുവാൻ സാധിച്ച സാധിച്ചു . കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഫൊക്കാന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലയാളികളുടെ കുടിയേറ്റം സ്ഥിരമാണങ്കിലും അവർ കേരളത്തിന് വേണ്ടി ഒപ്പം നിൽക്കുന്നു എന്നതിൽ അഭിമാനം. മലയാളികളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാൻ ശ്രമിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു. അമേരിക്കൻ പൊളിറ്റിക്സിൽ ഫൊക്കാന ഇടപെടലുകൾ നടത്തുവാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. അതുപോലെ തന്നെ കേരളത്തിനുള്ള സഹായം, സഹകരണം തുടർന്നും നൽകണം. എങ്കിലും പ്രവാസികളെ ബാധിക്കുന്ന ഫ്ലൈറ്റ് ചാർജ് വർദ്ധനവിനെതിരെ ശക്തമായി ഫൊക്കാന പ്രതികരിക്കണം. അതുപോലെ തന്നെ ഗ്ലോബൽ ഡമോക്രസി ഇൻഡക്സിൽ ഇന്ത്യ താഴേക്ക് പോകുന്നതിനെ കുറിച്ചും വലിയ പ്രതികരണങ്ങൾ പ്രവാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്‌റ്റീഫൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. ഫൊക്കാന അമേരിക്കൻ മലയാളി യുവതലമുറയെ അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് എത്തിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ആഗോള തലത്തിൽ ഫൊക്കാനയെ വളർത്തുവാൻ ശ്രമം തുടരുന്നു. കേരളത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഫൊക്കാന ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, അബ്ദുൾ വഹാബ് എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ എ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ ഡോ. എസ്. എസ്. ലാൽ, തുടങ്ങിയവർ ആശംസകൾ നേർന്നു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി സ്വാഗതവും, കേരളാ കൺവൻഷൻ ചെയർമാൻ ഡോ. മാമൻ സി. ജേക്കബ് നന്ദിയും അറിയിച്ചു. അമേരിക്കയിൽ നിന്നും എത്തിയ ഫൊക്കാന പ്രവർത്തകർക്ക് കൺവൻഷൻ വേദിയായ ഹോട്ടൽ ഹയാത്തിൽ വലിയ സ്വീകരണമാണ് കേരളാ കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന കേരളീയം ഭാരവാഹികൾ ഒരുക്കിയത്. എല്ലാ ഫൊക്കാന പ്രവർത്തകരേയും പൂമാലയണിയിച്ചാണ് വേദിയിലേക്ക് ആനയിച്ചത്.