ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന പുതിയൊരു ചരിത്രമാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിൽ രചിക്കാൻ പോകുന്നത്.
ഫൊക്കാനയുടെ ഈ വർഷത്തെ കേരളാ കൺവെൻഷൻ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ അധികം ചാരിറ്റി പ്രവർത്തങ്ങളുടെ തുടക്കം ആയിരിക്കും നടക്കുവാൻ പോകുന്നത് .ഫൊക്കാനയുടെ കേരള കൺവെൻഷൻ ഇത്തവണ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചപ്പോൾതന്നെ എന്തെങ്കിലും പ്രത്യേകതകളോടെയായിരിക്കണം ഈ കൺവെൻഷൻ നടത്തേണ്ടതെന്ന് ഡോ. ബാബു സ്റ്റീഫൻഅഭിപ്രായം പറഞ്ഞിരുന്നു.
ഫൊക്കാനക്ക് പുതിയ രൂപവും ഭാവവും നല്കാൻ ഡോ. ബാബു സ്റ്റീഫന്റെ പ്രവർത്തനങ്ങൾക്ക് കഴിയുന്നു എന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടൂന്നു. ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ജാനകിയമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളാ നിയമസഭ സ്പീക്കർ എ. എൻ . ഷംസീർ ഉൽഘാടനം ചെയ്യും. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള , വെസ്റ്റ് ബംഗാൾ ഗവർണർ സി വി ആനന്ദബോസ് , കേന്ദ്ര മന്ത്രി വി മുരളീധരൻ, കേരളാ മന്ത്രിമാരായ വി ശിവൻ കുട്ടി , ആന്റണി രാജു , മുഹമ്മദ് റിയാസ് , ആർ ബിന്ദു , ജി . ആർ . അനിൽ , എം പി മാരായ ഡോ . ശശി തരൂർ , ജോൺ ബ്രിട്ടാസ് , അബ്‍ദുൾ വാഹിദ് എം .എൽ.എ മാരായ തിരുവഞ്ചുർ രാധാകൃഷ്ണൻ മുൻ മന്ത്രി എം എ . ബേബി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സീത ദേവി തുടങ്ങി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു.
മാർച്ച് 31 ന് ഉൽഘാടന യോഗത്തിന് ശേഷം ഭാഷക്ക് ഒരു ഡോളർ സമർപ്പണം . 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന്’, കേരളസർവ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച് പ്രവീൺ രാജ് ആർ. എൽ. നടത്തിയ ‘മലയാളവിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിർത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അർഹമായി. 50,000 (അൻപതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സർവ്വകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകും , മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡും ഈ സെമിനാറിൽ വെച്ച് വിതരണം ചെയ്യും.
സാഹിത്യ അവാർഡുകൾ സാഹിത്യ സെമിനാറിൽ വെച്ച് വിതരണം ചെയ്യും , അതുപോലെ ഫൊക്കാനയുടെ സന്തത സഹചാരി ആയിരുന്ന സതീഷ് ബാബുവിന്റെ പേരിൽ ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന സതീഷ് ബാബുമെമ്മോറിയൽ സാഹിത്യ അവാർഡും ഈ സെമിനാറിൽ വെച്ച് വിതരണം ചെയ്യും.
ബിസിനസ്സ് സെമിനാർ കേരളാ കൺവെൻഷന്റെ മറ്റൊരു പ്രേത്യേകതയാണ്. ബിസിനെസ്സ് മേഖലയിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് വളരെ പ്രയോജന പെടുന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മികച്ച മന്ത്രിയായി മുഹമ്മദ് റിയാസ്, എം പിയായി ജോൺ ബ്രിട്ടാസ് , എം എൽ എ ആയി തിരുവഞ്ചുർ രാധാകൃഷ്ണൻ എന്നിവരെ ഈ കൺവെൻഷനിൽ വെച്ച് ആദരിക്കുന്നതാണ്.
ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ ഈ കൺവെൻഷനിൽ റിലീസ് ചെയ്യും.
സമാപന സമ്മേളനം , കലാപരിപാടികൾ തുടങ്ങി രണ്ടു ദിവസത്തെ ഉത്സവമാണ് ഫൊക്കാന തിരുവനന്തപുരത്തു അണിയിച്ചു ഒരുക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിട്ടയോടെയുള്ള പദ്ധതികള്‍ക്കാണ് ഫൊക്കാന കമ്മറ്റി രൂപം നല്‍കുന്നത്. അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ് കേരളാ കണ്‍വന്‍ഷനിൽ പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നും എത്തിയ ഫൊക്കാന അംഗങ്ങളടക്കം അഞ്ഞൂറിൽ പരം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കുമെന്നു അദ്ദേഹം അറിയിച്ചു.കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേരളീയം നേതൃത്വം നല്‍കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ ചിട്ടയായ പ്രവർത്തനത്തിലൂടെ കുറ്റമറ്റ ഒരു കൺവെൻഷൻ ആയിരിക്കുമെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല എന്ന് ഡോ. ബാബു സ്റ്റീഫൻ കൂട്ടിച്ചേർത്തു.
ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി മണിക്കുറുകൾ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് , നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികള്‍ക്ക്, അങ്ങനെ മനുഷ്യന്റെ സഹായം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി എവിടെയെല്ലാം സഹായ ഹസ്തം ചെയ്യുവാൻ പറ്റുമോ അവിടെ എല്ലാം ഫൊക്കാന തന്നാൽ കഴിയുന്നത്
ചെയ്യുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.