ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന ഇലക്ഷന് തായാറായി ഫൊക്കാന ഡ്രീം ടീം . 2024 -2026 ലേക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീമിന്റെ പേര് വിവരങ്ങൾ ഏഴ് മാസങ്ങൾക്ക് മുൻപേ പുറത്തു ഇറക്കികൊണ്ടു മാതൃക കാട്ടിയിരിക്കുകയാണ് ടീം.
പ്രസിഡന്റ് ആയി ഫൊക്കാനയുടെ മുൻ സെക്രട്ടറിയും അമേരിക്കയിൽ അറിയപ്പെടുന്ന സമുഖ്യ പ്രവർത്തകനും,യുവസംരംഭകനും , മീഡിയ പേഴ്സനുമായ സജിമോൻ ആന്റണി മത്സര രംഗത്തേക്ക് വരുബോൾ അത് ഫൊക്കാനയുടെ ചരിത്രത്തിൽ സ്വർണ്ണ ലിഭികളിൽ എഴുതി ചേർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന സജിമോൻ അമേരിക്കൻ യുവത്വത്തിന്റെ പ്രേതികമാണ്.അമേരിക്കൻ മലയാളീ സമൂഹത്തിൽ നിന്നും വളരെ അധികം പിന്തുണയാണ് ഈ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്രെക്രെട്ടറി ആയി മത്സര രംഗത്തേക്ക് വരുന്നത് ഒരു പതിറ്റാണ്ടായി ഫൊക്കാനയുടെ മാധ്യമമുഖമായ ശ്രീകുമാർ ഉണ്ണിത്താൻ ആണ്, അമേരിക്കയിൽ അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായ ശ്രീകുമാർ ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയാണ്.
ട്രഷർ ആയി മത്സര രംഗത്തേക്ക് വരുന്നത് ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും മുൻ കൺവെൻഷൻ ചെയർമാൻ കൂടിയായ ജോയി ചക്കപ്പൻ ആണ്. ഫൊക്കാനയുടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയിൽ ഏവർക്കും സുപരിചിതയാണ്.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന പ്രവീൺ തോമസ് ഫൊക്കാനയിലെ യുവാക്കളുടെ നേടുംതൂണാണ്. ഫൊക്കാനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിപ്രവർത്തിക്കുന്ന പ്രവീൺ തോസ് , ഫൊക്കാനായുടെ ജോയിന്റ്ട്രഷർ, ഫൊക്കാനയുടെഐറ്റി കോർഡിനേറ്റർ എന്നീനിലകിളിൽ പ്രവർത്തിച്ചിട്ടുണ്ട് .
വൈസ് പ്രസിഡന്റ് ആയി മത്സരരംഗത്തേക്ക് വരുന്ന വിപിൻ രാജ് ഫൊക്കാനയിൽ യൂത്തു പ്രതിനിധിയായി പ്രവർത്തനം കുറിച്ച വ്യക്തിയാണ് . ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെംബേർ, ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ അസ്സോസിയേറ്റ് ട്രഷർ എന്നീ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പിൻബലമായാണ് മത്സര രംഗത്തേക്ക് വരുന്നത്.
വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുന്ന വ്യവസായ യുവസംരംഭക രേവതി പിള്ള ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു . ഐ .റ്റി മേഖലയിലെ ഒരു കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന രേവതി കഴിവ് തെളിയിച്ച ഒരു അഡ്മിനിസ്ട്രേറ്റർ ആണ് .
ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്ന മനോജ് ജോസഫ് ഇടമന കാനഡിയാൻ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് . നയാഗ്രഫോള്‍സ് അസോസിയേഷന്റെ (എന്‍.എം,എ ) പ്രസിഡണ്ട് കൂടിയാണ് മനോജ് . നിലവിൽ ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ് കൂടിയാണ്.
ജോയിന്റ് ട്രഷർ ആയി മത്സരിക്കുന്ന ജോൺ കല്ലോലിക്കൽ ഫൊക്കാനയിൽ ഏവർക്കും പ്രിയങ്കരൻ ആയ വ്യക്തിയാണ്. ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ് , നാഷണൽ കമ്മിറ്റി മെംബേർ എന്നീ മേഘലകളിൽ പ്രവർത്തിച്ച ജോൺ ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു.
അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള മത്സരിക്കുന്നു. ഫൊക്കാനയയുടെ സ്ഥാപക നേതാക്കളിൽ ഒരാളായാ അദ്ദേഹം ഇപ്പോഴത്തെ ന്യൂയോർക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു.അമേരിക്കയിലെ അറിയപ്പെടുന്ന പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവർത്തകനും ആണ് അദ്ദേഹം.
അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ ആയി മത്സരിക്കുന്ന മില്ലി ഫിലിപ്പ് അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, സ്പെഷ്യൽ എഡ്യൂക്കേറ്റർ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്. പെൻസിൽവേനിയ റീജിയന്റെ റീജണൽ വിമെൻസ് ഫോറം കോഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.
സംഘടനകൾ സമൂഹത്തിന്റെ അഭിവാജ്യ ഘടകമാണ്, കാലഘട്ടത്തിന് അനുസരിച്ചു സംഘടനകൾക്കും മാറ്റങ്ങൾ വരുത്തേണ്ടുന്നത്. ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഡ്രീം ടീം മുന്നോട്ട് നിങ്ങുബോൾ അമേരിക്കൻ മലയാളീ സമൂഹത്തിൽ നിന്നും വളരെ അധികം പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ് അത് കൊണ്ട് തന്നെ ഈ ടീമിനെയും ഫൊക്കാന നെഞ്ചിൽ ഏറ്റും എന്നതിൽ സംശയമില്ല.