advertisement
Skip to content

വ്യവസായ സംരംഭക രേവതി പിള്ള വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ബോസ്റ്റൺ : ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വ്യവസായ യുവസംരംഭക രേവതി പിള്ള മത്സരിക്കുന്നു . ബോസ്റ്റണിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു . ഐ .റ്റി മേഖലയിലെ ഒരു കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന രേവതി കഴിവ് തെളിയിച്ച ഒരു അഡ്മിനിസ്ട്രേറ്റർ ആണ് . ആ പരിചയവുമായാണ് 2024 -2026 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്.

മികച്ച പ്രസംഗിക, അവതാരിക, മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ബോസ്റ്റൻകാരുടെ അഭിമാനമായ രേവതി പിള്ള. ഫൊക്കാനയിൽ വനിതാ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച രേവതി
വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ച രേവതി ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ രേവതി വിഷൻ എയിഡ് എന്ന ചാരിറ്റി ഓർഗനൈസേഷന്റെ ബോർഡ് മെമ്പർ ആയും പ്രവർത്തിക്കുന്നു.

മാസച്ചുസെസിലെ ഒരു പ്രമുഖ പബ്ലിക്ക് സേഫ്റ്റി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡണ്ട് ആൻഡ് ചീഫ് എഞ്ചിനീറിംഗ് ഓഫീസർ എന്ന തസ്തികയിൽ പ്രവർത്തിക്കുന്ന രേവതി പിള്ള,ഇൻജിനീയറിങ്ങിൽ മാസ്റേഴ്സും MBA in Strategic Innovation and Entrepreneurship from UIUC, Executive Leadership from Cornell University എന്നീ ഡിഗ്രികൾ ഉള്ള വെക്തികൂടിയാണ്.

ഫൊക്കാന വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് രേവതി .ഫൊക്കാന എത്തിക്‌സ് കമ്മിറ്റി മെംബറും ഫൊക്കാനക്ക്‌ വേണ്ടി sexual ഹരാസ്സ്മെന്റ് പോളിസി എഴുതി ഉണ്ടാക്കിയതും രേവതി ആണ് . വിമെൻസ് ഫോറം നെറ്റിങ്ഗേൾ സ്കോളർഷിപ്പ് ഫിനാൻസ് കമ്മിറ്റി മെംബർ കൂടിയാണ് . കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് മുൻ സെക്രട്ടറികൂടിയായ രേവതി പിള്ള ബോസ്റ്റൺ ഏരിയയിലും ടെക്ക് മേഖലയിലും അറിയപ്പെടുന്ന വ്യക്തിത്വമാണ്. സീനിയർ എക്സിക്യൂട്ടീവ് വിമെനിന് വേണ്ടി സ്ഥാപിച്ച ചീഫ് എന്ന ഓർഗനൈസേഷന്റെ ബോസ്റ്റൺ ചാപ്റ്റർ ഫൗണ്ടറും കൂടിയാണ് രേവതി.

വിശ്വാസ് എന്ന ബ്രാൻഡിന്റെ പ്രോഡക്റ്റ് ആയ സമൃദ്ധി ഹെയർ ഓയിൽ രേവതിയുടെ കമ്പനിയുടെ പ്രോഡക്ടുകളിൽ ഒന്നാണ്.

ടെക്ക് മേഖലയിലും സാംസ്‌കാരിക മേഖലയിലും അറിയപ്പെട്ടിരുന്ന രേവതി ബിസിനസ്സ് രംഗത്തേക്കും തന്നെ വെണ്ണിക്കോടി പാറിക്കുകയാണ് ഇപ്പോൾ. അമേരിക്കയിൽ നടന്ന ലോക കേരളാ സഭ ന്യൂ യോർക്കിൽ നടത്തിയ സമ്മേളനത്തിൽ ഇൻഡസ്ട്രി ആൻഡ് ടെക്നോളോജി ലീഡർ എന്ന ഗണത്തിൽ കേരളാ ഗവൺമെന്റിന്റെ നേരിട്ടുള്ള ക്ഷണത്തിൽ പങ്കെടുക്കുകയും ബിസിനസ്സ് സംരംഭത്തെ പറ്റിയും ലീഡർഷിപ്പിനെ പറ്റിയും വിശദമായി സംസാരിച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത വ്യക്തിയാണ്. കേരളാ ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ക്ഷണപ്രകാരം പങ്കെടുത്ത ചുരുക്കം ചില ബിസിനസ്സ് ലീഡേഴ്സിൽ ഒരാളായിരുന്നു രേവതി.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, രേവതി പിള്ളയുടെ മത്സരം അർഹതക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ബോസ്റ്റൺ ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ രേവതി പിള്ളയെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി ചക്കപ്പൻ ,എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള എന്നിവർ രേവതിക്ക് വിജയാശംസകൾ നേർന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest