സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)
ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയൻ (റീജിയൻ 2 )ഭാരവാഹികളെ തെരെഞ്ഞെടുത്തു. റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി മെംബെർ മേരിക്കുട്ടി മൈക്കളിന്റെ പ്രാർത്ഥന ഗാനത്തോട് മീറ്റിങ്ങ് ആരംഭിച്ചു. ലാജി തോമസ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി . ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, നാഷണൽ കമ്മിറ്റി മെംബെർ സിജു പുതുശ്ശേരിൽ,അലൻ അജിത് (കൊച്ചൂസ് ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാഷണൽ കമ്മിറ്റി മെംബെർ മേരി ഫിലിപ്പ് പങ്കെടുത്ത ഏവർക്കും നന്ദിയും രേഖപ്പെടുത്തി.
റീജിയൻ 2 ന്റെ ഭാരവാഹികൾ ആയി ഡോൺ തോമസ് (റീജണൽ സെക്രട്ടറി),മാത്യു തോമസ് (റീജണൽ ട്രഷർ),ജോൺ കെ ജോർജ് (റീജണൽ ജോയിന്റ് സെക്രട്ടറി) ,തോമസ് റ്റി സക്കറിയ (റീജണൽ ജോയിന്റ് ട്രഷർ) ,ജിൻസ് ജോസഫ് (ഈവന്റ് / സ്പോർട്സ് കോഓർഡിനേറ്റർ ), ഉഷ ജോർജ് (വിമൻസ് ഫോറം കോഓർഡിനേറ്റർ), റ്റോബിൻ മഠത്തിൽ (യൂത്ത് കോർഡിനേറ്റർ ) ജോയൽ സക്കറിയ (മീഡിയ /പബ്ലിസിറ്റി ), കമ്മിറ്റി മെംബേഴ്‌സ് ആയി ഡോ . ജോസഫ് തോമസ് , ജോൺ തോമസ് , ജിജോ ജോസഫ് , ബോബി തോമസ് , ഗ്രേസ് അലക്സാണ്ടർ , നിഷ ജയൻ , ഡെയ്സി ജോസഫ്, ജോണി സക്കറിയ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
റീജിയൻ 2 വിന്റെ റീജണൽ ഉൽഘാടനം നവംബർ 2 ആം തിയതി ശനിയാഴ്ച വിപുലമായ പരിപാടികളോട് നടത്തുവാനും യോഗം തീരുമാനിച്ചു.
പുതിയതായി തെരെഞ്ഞെടുത്ത റീജണൽ ഭാരവാഹികളെ പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് എന്നിവർ അഭിനന്ദിച്ചു.
ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -