ഡോ. കല ഷഹി
നൃത്തം, സംഗീതം, കായിക മേഖലയിലെല്ലാം ശോഭിക്കുന്ന ഡോ.ഷെറിൻ സാറ വർഗീസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറ സാന്നിദ്ധ്യമാണ്. കേരളാ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് കേരളത്തിലെ കാൻസർ രോഗികൾക്കായി നിരവധി സഹായങ്ങൾ എത്തിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിന് നേതൃത്വം വഹിച്ചു. വനിതകളുടെ ശാക്തീകരണം ലക്ഷമിട്ട് കാനഡയിൽ വനിതാ വടം വലി പരിശീലനം കൂടി സ്ത്രീകൾക്ക് നൽകുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നു. കർണ്ണാടക ഡെന്റൽ കൗൺസിൽ അംഗം കൂടിയായ ഡോ. ഷെറിൻ സാറ വർഗീസ് വടക്കൻ കർണാടക ഗ്രാമീണ മേഖലയിൽ സൗജന്യ ദന്ത ചികിത്സകൾ നടത്തുന്ന ടീമിനൊപ്പം ചേർന്ന് അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ അറിയപ്പെടുന്ന ഗായികയും, നർത്തകിയും കൂടിയാണ് ഡോ. ഷെറിൻ.
ഡോ. ഷെറിന്റെ പ്രവർത്തനങ്ങളും, നേതൃത്വപാടവവും ഫൊക്കാനയ്ക്ക് മുതൽ കൂട്ടാവുകയും, ഫൊക്കാനയുടെ ഭാവി നേതാവായി വളരുവാൻ ഉപകരിക്കുമെന്ന് ഫൊക്കാന 2024 - 2026 സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു.
ഡോ. ഷെറിന്റെ സാമൂഹ്യ പ്രവർത്തന നേട്ടങ്ങൾ ഫൊക്കാനയ്ക്കും വടക്കേ അമേരിക്കയിലെ സാമൂഹ്യ സംഘടനകൾക്കും യുവ ജനങ്ങൾക്കും പ്രോത്സാഹനജനകവും ആകട്ടെ എന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേലും അഭിപ്രായപ്പെട്ടു.