advertisement
Skip to content

2024 ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ


2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി കല ഷഹി കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ, ജനറൽ കൺവീനർ ജെയിംസ് ജോസഫ് , കൺവെൻഷൻ അസ്സോസിയേറ്റ് ചെയർസ് ആയ വിജോയി പാട്ടമാടി , ജിജോ ആലപ്പാട്ട് , കൺവെൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ് , കൺവെൻഷൻ കൾച്ചറൽ കോർഡിൻറ്റർ നാരായണൻ കുട്ടി മേനോൻ , ബീന ടോമി, കൺവെൻഷൻ പ്രസിഡന്റ് വിപിൻ രാജ് , ട്രസ്റ്റീ ബോർഡ് മെംബെറും മുൻ പ്രസിഡന്റുമായ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ കമ്മിറ്റി മെംബേഴ്‌സ് ആയ സ്കറിയ വർഗീസ് , മനോജ് മാത്യു എന്നിവർ കൺവെൻഷൻ സെന്റർ ഭാരവാഹികളെ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.

ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷന് ഒരു വർഷം മുമ്പുതന്നെ കൺവെൻഷന്റെ കാര്യങ്ങൾ ഹോട്ടലുമായി ചർച്ച ചെയ്തു ഒരുക്കങ്ങൾ വിലയിരുത്തുന്നത് . ഒരു ചരിത്ര കൺവെൻഷൻ ആണ് 2024 ഫൊക്കാന പ്ലാൻ ചെയ്യുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും സമുഖ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കൺവെൻഷനിൽ പങ്കെടുക്കും എന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

വാഷിങ്ങ്ടൺ ഏരിയയിൽ ഏറ്റവും കൂടുതൽ ആളെ ഉൾകൊള്ളാൻ കഴിയുന്ന കൺവെൻഷൻ സെന്റർ ആണ് മാരിയറ്റ്. 1500 പേർക്ക് താമസിക്കുവാൻ ഉള്ള സൗകര്യം ഉള്ളു എങ്കിൽ കുടിയും 2000 ൽ അധികം ആളുകളെ ആണ് പ്രതിക്ഷിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദർശിച്ച ഭാരവാഹികള്‍ ഒരേ സ്വരത്തിൽ അറിയിച്ചു.

ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു . ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടൺ ഡി .സി കൺവെൻഷൻ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കൺവെൻഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്, എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. .

ഫൊക്കാനായുടെ ഈ അന്തർദേശിയ കണ്‍വെൻഷനിൽ ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് ,കൺവെൻഷൻ ചെയർമാൻ ജോൺസൻ തങ്കച്ചൻ , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest