advertisement
Skip to content

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം പിൻവലിച്ച ധനകാര്യ മന്ത്രിയെ ഫൊക്കാന അഭിനന്ദിച്ചു.

അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ നിര്‍ദേശത്തിനെതിരെ ഏറ്റവും ആദ്യംതന്നെ പ്രതികരിക്കുകയും വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും ഈ നിയമം എൻഫോസ് ചെയ്യില്ല എന്ന് ഫൊക്കാനക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം  നടപ്പിലാക്കാൻ ആഗ്രഹിക്കുന്നില്ലന്ന് ധനകാര്യ മന്ത്രി  ബാലഗോപാൽ നിയമസഭയിൽ പറഞ്ഞതിനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്വാഗതം ചെയ്‌തു.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം ആശങ്കകൾ  ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി  പങ്കുവെച്ചതിന്റെ  അടിസ്ഥാനത്തിൽ  അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി  സംസാരിക്കുകയും ഈ  നിയമം എൻഫോസ് ചെയ്യില്ല എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു  നിര്‍ദ്ദേശം മാത്രമായിരുന്നു ഈ  പ്രൊപ്പോസൽ എന്നും എന്നാൽ   ഇപ്പോള്‍ അത് നടപ്പാക്കില്ലെന്നും ധനമന്ത്രി കെ എന്‍  ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ നിര്‍ദേശത്തിനെതിരെ ഏറ്റവും ആദ്യംതന്നെ  പ്രതികരിക്കുകയും വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും ഈ നിയമം  എൻഫോസ് ചെയ്യില്ല എന്ന് ഫൊക്കാനക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.  പ്രവാസികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സഹ്യചര്യത്തിൽ പോലും പ്രവാസി സംഘടനകൾ മാത്രമാണ് ഈ  പ്രോപ്പോസലിനെതിരെ  പ്രതിഷേധിച്ചത്‌.  പ്രവാസികളുടെ ഒരു പ്രശ്നം വരുബോൾ അതിൽ രാഷ്ട്രീയം കലർത്താത് നാം ഒറ്റകെട്ടായി  പരിശ്രമിച്ചാൽ നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ കഴിയുമെന്ന് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ  ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട്   അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം  പിൻവലിച്ച ധനകാര്യ മന്ത്രി ബാലഗോപാലിനെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ  ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ് , കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ്  എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest