advertisement
Skip to content
LatestKeralaFOKANA

ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ അവാർഡ് ഡോ. പ്രവീൺ രാജിന് സമ്മാനിച്ചു.

തിരുവനന്തപുരം: ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം മലയാളത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന  ഭാഷാ പുരസ്കാരമാണെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഡോ. പ്രവീൺ രാജ്  ആർ. എൽ 2022 ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ഏറ്റുവാങ്ങി. അൻപതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് തുക. ഫൊക്കാനയും കേരള സർവ്വകലാശാലയും മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുവാനും മാതൃഭാഷയിലൂടെ വൈജ്ഞാനിക വികാസത്തിന് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിന്റെ തെളിമ മലയാളികൾ നേരത്തെ അനുഭവിച്ചറിഞ്ഞതാണെന്നും മോൻസ് ജോസഫ് പറഞ്ഞു.ബിരുദ പഠനത്തിന് രസതന്ത്രം ഐശ്ചികമായി എടുത്തു പഠിച്ച പ്രവീൺ രാജ് ഡിഗ്രി കഴിഞ്ഞ് പ്രവാസ ജീവിതം നയിച്ച ശേഷമാണ് മലയാള ഭാഷയിൽ വിദൂര വിദ്യാഭ്യാസ പഠനം വഴി എം.എ. മലയാളം പഠനത്തിന് ചേരുന്നത്. മലയാള ഭാഷയോടുള്ള താല്പര്യവും കേരള സർവ്വകലാശാലയുടെ മഹത്വവും കൊണ്ടാണ് അവിടെത്തന്നെ പി.എച്ച്.ഡിയും പഠിക്കുവാൻ തീരുമാനിച്ചത്. ഏതൊരു വിദ്യാർത്ഥിക്കും നല്ലൊരു ഗുരുനാഥനെ ലഭിക്കുക എന്നത് ഭാഗ്യമാണ്. തനിക്ക് ഗവേഷണ മാർഗ്ഗദർശിയായി ഡോ.എസ്. നസീബ് സാറിനെ ലഭിച്ചതാണ്  "മലയാള വിമർശനത്തിലെ സർഗ്ഗാത്മകത, തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻ നിർത്തി ഒരുപഠനം " എന്ന പ്രബന്ധം പൂർത്തിയാക്കുവാൻ ഒരു കാരണമെന്ന് പ്രവീൺ രാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സണ്ണി മറ്റമന ഭാഷയ്ക്കൊരു ഡോളർ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഓഫ് ലെറ്റേഴ്സ് എം.ജി സർവ്വകലാശാല സീൻ പ്രൊഫ. ഡോ. പി.എസ്. രാധാകൃഷ്ണൻ പ്രബന്ധാവലോകനം നടത്തി. കഴിഞ്ഞ വർഷം ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ലഭിച്ച പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് അഡ്വ. മോൻസ് ജോസഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തന് നൽകി പ്രകാശനം ചെയ്തു.

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ  കെ. എച്ച് ബാബു ജാൻ, പ്രൊഫ. ഡോ. ഗോപ് ചന്ദ്രൻ ട്രസ്റ്റി ബോർഡ് മെമ്പർമാരായ സജിമോൻ ആന്റണി, ജോജി തോമസ് എന്നിവർ ആശംസകൾ നേർന്നു.  ഭാഷയ്ക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗ്ഗീസ് നന്ദി അറിയിക്കുകയും കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രബന്ധങ്ങൾ പുസ്തകങ്ങളാക്കി കേരള സർവ്വകലാശാല പ്രസിദ്ധീകരിച്ചവയെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest