സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി., ഭിന്നിച്ചത് കൊണ്ട് സമൂഹം എന്ത് നേടി? ഡോ. ബാബു സ്റ്റീഫൻ









ന്യു യോർക്ക്:സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് അത് ഭിന്നിച്ചത് പോകുന്നതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്, അത് തെറ്ററായ മെസ്സേജ് ആണ് നാം സമൂഹത്തിനു നൽകുന്നത് എന്ന് ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം പേർ സമ്മേളനത്തിലെത്തിയതിൽ ആർവിപി അപ്പുക്കുട്ടൻ പിള്ള സ്വാഗത പ്രസംഗത്തിൽ സംതൃപ്തി രേഖപ്പെടുത്തി. റീജിയണൽ സെക്രട്ടറി രാജു എബ്രഹാം ആമുഖ പ്രസംഗം നടത്തി. റോക്ക് ലാൻഡ് കൗണ്ടി ലെജെസിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ തുടങ്ങിയവർ സംസാരിച്ചു. ബിന്ദു പിള്ള, മേരിക്കുട്ടി മൈക്കിൾ എന്നിവരായിരുന്നു എംസിമാർ. പ്രസംഗങ്ങൾക്കിടെ കലാപരിപാടികളും നടന്നു.
സംഘടന പിളർന്നത് കൊണ്ട് ആർ എന്ത് നേടി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബാബു സ്റ്റീഫൻ ചോദിച്ചു. സംഘടനയുടെ പേരിൽ നടക്കുന്ന നിയമപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും ഫൊക്കാനയും ഫോമായും കൈകോർത്തുകൊണ്ടൊരു കൺവൻഷൻ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫോമായും ഫൊക്കാനയും ഒന്നുചേരണമെന്ന ആഗ്രഹം ഫോമായുടെ പ്രസിഡന്റ് ഡോ.ജേക്കബ് തോമസുമായി പങ്കുവയ്ക്കുകയും അതിനുവേണ്ടി ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആ പദവി അദ്ദേഹത്തിന് കൈമാറാൻ പോലും ഒരുക്കമാണെന്നും ബാബു സ്റ്റീഫൻ പ്രസ്താവിച്ചു.
എണ്പതുകളിൽ ഫൊക്കാന എന്ന സംഘടന രൂപീകരിക്കാനുള്ള ആലോചന മുതൽ താൻ അതിലൊരു ഭാഗമായിരുന്നു. അന്ന് ഇന്ത്യൻ അംബാസഡറായിരുന്ന കെ.ആർ.നാരായണനെ ഡോ അനിരുദ്ധനൊപ്പം ചെന്നുകണ്ട് ഫൊക്കാനയുടെ രൂപരേഖയും ബൈലോ അടക്കമുള്ള കാര്യങ്ങളും അവതരിപ്പിച്ച് അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ സാക്ഷ്യം വഹിച്ചപ്പോഴും സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ലെന്നും ബാബു സ്റ്റീഫൻ വിശദീകരിച്ചു.
ഒരു നേതൃസ്ഥാനം ഏൽക്കാൻ അനിരുദ്ധൻ നിര്ബന്ധിച്ചതാണ്. അമേരിക്കയിലെത്തി വിദ്യാഭ്യാസം പൂർത്തിയാക്കി, വർക്ക് പെർമിറ്റ് ലഭിച്ച ഉടൻ തന്നെ സംഘടനയിൽ സ്ഥാനമേൽക്കുന്നതിനു സമയമായില്ലെന്നു മനസിലാക്കി മാറിനിൽക്കുകയായിരുന്നു. 2018ൽ ഫൊക്കാനയുടെ കൺവൻഷൻ നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതുമുതൽ സംഘടനയുമായുള്ള ബന്ധം ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൊക്കാന നേതാവെന്ന നിലയിൽ ഈ സമ്മേളനത്തിൽ പ്രസംഗിക്കുന്നത് ഒരുപക്ഷെ ഇതവസാനമായിരിക്കും. എട്ടു മാസം കഴിയുമ്പോൾ തന്റെ കാലാവധി അവസാനിക്കും. എന്നും സംഘടനയ്‌ക്കൊപ്പം തന്നെ ഉണ്ടായിരിക്കുമെങ്കിലും അധികാര സ്ഥാനങ്ങൾ ഏറ്റെടുക്കില്ല. സ്ഥാനങ്ങൾ ഇല്ലാത്തപ്പോഴും ഫൊക്കാനക്ക് എന്താവശ്യത്തിനും താൻ മുന്നിലുണ്ടായിരിക്കും.
സംഘടനയിലേക്ക് യുവതലമുറയുടെ കടന്നുവരവാണ് ആഗ്രഹിക്കുന്നത്. സ്വയം സമർപ്പിതമായി പ്രവർത്തിക്കുന്ന എക്സ്ക്യൂട്ടീവ് കമ്മിറ്റിയാണ് തന്റെ സാരഥ്യത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പേര് വരാൻ വേണ്ടി ഇക്കാലയളവിൽ ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാ പ്രവർത്തനങ്ങളിലും ഫൊക്കാനയുടെ പേരാണ് പ്രകീർത്തിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പുരോഗതിയും ക്ഷേമവുമാണ് താൻ ലക്ഷ്യമിടുന്നത്.
ഒരു മില്യൺ മലയാളികളാണ് അമേരിക്കയിൽ ഉള്ളത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അത്ഭുതങ്ങൾ സാധ്യമാണ്. ഇന്നോ നാളെയോ ഇനി വരും ദിവസങ്ങളിലോ അത് നടക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളികൾ കടന്നുവരണമെന്നും അദ്ദേഹം നിർദേശിച്ചു. പുതുതലമുറയോട് എഞ്ചിനീയറോ ഡോക്ടറോ മാത്രം ആകുന്നത് സ്വപ്നം കാണുന്നതിന് പകരം അമേരിക്കയിലെ താക്കോൽസ്ഥാനങ്ങളിലേക്ക് എത്താൻ പ്രേരിപ്പിക്കണമെന്നും ഈ രാജ്യം അവസരങ്ങളുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഫൊക്കാന എന്ന പേര് ഇന്ന് മാധ്യമങ്ങളിൽ നിറസാന്നിധ്യമായി മാറിയെന്നു ജനറൽ സെക്രട്ടറി ഡോ. കല അശോക് പറഞ്ഞു. ഡോ. ബാബു സ്റ്റീഫന്റെ പ്രവർത്തനങ്ങൾ ഫൊക്കാനായെ അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നയിക്കുന്നത്. നിരവധി പദ്ധതികളാണ് അദ്ദേഹം രൂപപ്പെടുത്തിയിട്ടുള്ളത്. ഹൌസിംഗ് പ്രോജക്ട്, ഡി.സി ഇഇന്റേൺഷിപ്പ്, നഴ്‌സിംഗ് സ്‌കോളർഷിപ്പ്, മറ്റു വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുടങ്ങി ഒട്ടേറെ പദ്ധതികൾ.
സംഘടനയിലെ ഭിന്നതക്കുംഅവസാനമായി എന്നതും സുപ്രധാനമാണ്. അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന കൺവൻഷനു ഒരുക്കങ്ങൾ സജീവമായി നടക്കുന്നു. ബെതസ്ഥ മാരിയറ്റിലെ മോണ്ട്ഗോമറി കൺവൻഷൻ സെനറ്ററിലാണ് കൺവെൻഷൻ.
വലിയ ജനാവലിയെ പങ്കെടുപ്പിച്ചു നടത്തിയ ഈ സമ്മേളനത്തിന്റെ സാരഥികളെയും അവർ അഭിനന്ദിച്ചു.
ട്രഷറർ ബിജു കൊട്ടാരക്കര സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കണ്വന്ഷനിലേക്ക് ഏവരെയും സ്വാഗതവും ചെയ്തു.
കൺവൻഷൻ ചെയർ ജോൺസൺ തങ്കച്ചൻ കണ്വൻഷന്റെ ഒരുക്കങ്ങൾ വിവരിച്ചു. വ്യത്യസ്തമായ കൺവൻഷൻ ആയിരിക്കുമെന്നതിൽ ആര്ക്കും സംശയം ഉണ്ടാകേണ്ടതില്ല. ബാബു സ്റ്റീഫന്റെ ആശയങ്ങൾക്കൊപ്പം ഓടിയെത്തുക അത്ര എളുപ്പമല്ല. എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി പ്ലാൻ ചെയ്യുന്നു. ഇതിനകം 28 കമ്മിറ്റി കണ്വന്ഷനായി രൂപീകരിച്ചിട്ടുണ്ട്. 368 റൂമുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. 15 ഹാളുകളും ഉപയോഗിക്കാം. എന്റര്ടെയിന്മെന്റിനുള്ള എല്ലാ സംവിധാനവും ഉറപ്പാക്കി. യുവജനതക്കും കുട്ടികൾക്കും പ്രത്യേക പ്രോഗ്രാമുകൾ ഉണ്ട്. വനിതകൾക്കായും പ്രത്യേക പ്രോഗ്രാമുകളുണ്ട്.
ഭേദപ്പെട്ട തുക സമാഹരിച്ച കൺ വൻഷൻ കിക്ക് ഓഫും കൊണ്ട് ഫൊക്കാന ന്യു യോർക്ക് റീജിയന്റെ പ്രവർത്തനോദ്ഘാടനം മികച്ചതായി. രാജൻ പടവത്തിൽ വിഭാഗത്തിൽ നിന്നുള്ള നേതാക്കളായ സുധ കർത്താ തുടങ്ങിയവരും പങ്കെടുത്തതോടെ ഇരുവിഭാഗവും ഒന്നാകുന്നു എന്ന ശുഭസൂചനയും സമ്മേളനത്തിലുണ്ടായി
മുൻ പ്രസിഡന്റ് കൂടിയായ പോൾ കറുകപ്പള്ളിൽ തന്റെ ആശംസ പ്രസംഗത്തിൽ കേസുകൾ യാതൊരു നിബന്ധനകളുമില്ലാതെ പിൻവലിക്കാൻ പാടവത്തിൽ വിഭാഗം മുന്നോട്ടു വന്നത് എന്ന് ചൂണ്ടിക്കാട്ടി. തികച്ചും അനുകൂലമായ അവസ്ഥയിലാണ് ഡി.സിയിൽ കൺവൻഷൻ നടക്കുക. ഇന്റർനാഷണൽ ലെവലിൽ ഫൊക്കാന വികസിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല. അവിടെ നിന്ന് അവർ ഇവിടെ വന്ന വോട്ട് ചെയ്യാനൊന്നും പോകുന്നില്ല. നാട്ടിലൊക്കെ നമുക്ക് നല്ല ബന്ധങ്ങൾ സ്ഥാപിച്ചാൽ അവിടെ ചെല്ലുമ്പോൾ ആർക്കെങ്കിലും പ്രശ്നങ്ങൾ നേരിടുമ്പോൾ സഹായം ലഭിക്കുക എളുപ്പപ്പമാവും. മുംമ്പെയിൽ നിന്ന് വന്ന് ഫ്‌ളോറിഡയിൽ അപകടത്തിൽപ്പെട്ട യുവാവിന്റെ കുടുംബത്തിനു ബാബു സ്റ്റീഫൻ പതിനായിരം ഡോളർ നൽകിയപ്പോൾ ആ കുടുംബത്തിനുണ്ടായ സന്തോഷം എത്രയായിരിക്കും? പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ സഹായിക്കുന്നതാണ് സംഘടന. ലോകം മുഴുവൻ ഫൊക്കാനക്കു ബന്ധങ്ങൾ ഉണ്ടാവണം.
ഇലക്ഷനിൽ മത്സരം നടന്നാലും അത് കഴിയുമ്പോൾ ഒന്നിച്ചു പോകാൻ നമുക്ക് കഴിയണം. സംഘടന പല ഗ്രൂപ്പുകളാക്കുകയല്ല വേണ്ടത്. എന്തായാലും ഞാൻ ഇനി മത്സരത്തിനില്ല. ആരെയെങ്കിലും പിന്തുണച്ച് എവിടെയെങ്കിലും പോകാനും ഉദ്ദേശിക്കുന്നില്ല. എങ്കിലും സംഘടനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു വന്നാൽ അത് പരിഹരിക്കാൻ താനും മുന്നിലുണ്ടാവും.
സംഘടനയിലെ എല്ലാ പ്രസിഡന്ടുമാരുമൊത്തും താൻ പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയിലേക്ക് ധാരാളം സംഘടകൾ വരാൻ തയ്യാറാണ്. പക്ഷെ അതിനു കൃത്യമായ നടപടിക്രമങ്ങളുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.
വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റും മുൻ ഫൊക്കാന സെക്രട്ടറി കൂടിയായ ടെറൻസൺ തോമസും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൺവെൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ് കൺവെൻഷൻ രജിസ്‌ട്രേഷനെ പറ്റി വിശദമായി സംസാരിച്ചു . കൺവൻഷനു രജിസ്റ്റർ ചെയ്യാൻ നാലംഗ കുടുംബത്തിന് 999 ഡോളറായിരിക്കുമെന്ന് കൺവൻഷൻ ഫൈനാൻസ് ഡയറക്ടർ നോബിൾ ജോസഫ് അറിയിച്ചു. രണ്ടാൾക്ക് 699. ഒരാൾക്ക് 599. എന്നീ നിരക്കിൽ ആണ് രജിസ്‌ട്രേഷൻ .
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ബോർഡ് ഓഫ് ട്രസ്റ്റീ മെംബേഴ്‌സ് ആയ മാധവൻ നായർ , സജിമോൻ ആന്റണി , നാഷണൽ കമ്മിറ്റി മെംബേർസ് ആയ ലാജി തോമസ് , അജു ഉമ്മൻ , ഡോൺ തോമസ് , നിരീഷ് ഉമ്മൻ , അലക്സ് എബ്രഹാം , ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു.
കൺവൻഷൻ കിക്ക് ഓഫിൽ ഒട്ടേറെ പേര് രജിസ്ടേഷൻ ഏൽപ്പിച്ചു. നോവ ജോർജ്, സജിമോൻ ആന്റണി, മാധവൻ നായർ, അപ്പുകുട്ടൻ പിള്ള എന്നിവർ 5000 ഡോളർ വീതം സ്പോൺസർ ചെയ്തു. പോൾ കറുകപ്പള്ളിൽ ആദ്യത്തെ കൺവെൻഷൻ റെജിസ്ട്രറേൻ ചെക്ക് കൊടുത്തു , സജി പോത്തൻ , ആന്റോ വർക്കി എന്നിവരും ചെക്കുകൾ കൈമാറി . കൺവൻഷനു ഡിസിയിൽ നിന്ന് ഒരാൾ ഒരു ലക്ഷം ഡോളർ സ്‌പോൺസർ ചെയ്തതായും ബാബു സ്റ്റീഫൻ അറിയിച്ചു.
