ശ്രീകുമാർ ഉണ്ണിത്താൻ
ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഫ്ലോറിഡയിൽ നിന്നും മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) മുൻ പ്രസിഡന്റ് അരുൺ ചാക്കോ മത്സരിക്കുന്നു. കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ കൺവീനറായി പ്രവർത്തിച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അരുണിന്റേത് . ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അരുൺ. സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
ഫ്ലോറിഡ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് അരുൺ .മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) സജീവ പ്രവർത്തകനായ അരുൺ അസോസിയേഷന്റെ മിക്ക പദവികളും വഹിച്ചിട്ടുണ്ട് . അദ്ദേഹം പ്രസിഡന്റ് ആയി ഇരിക്കുന്ന സമയത്തു മാറ്റ് എന്ന സംഘടനയെ അമേരിക്കയിൽ അറിയപ്പെടുന്ന സംഘടനകളിൽ ഒന്നാക്കി മാറ്റാൻ കഴിഞ്ഞു . മാറ്റിന്റെ ഇപ്പോഴത്തെ ബിൽഡിംഗ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു.
ഫ്ലോറിഡയിൽ അറിയപ്പെടുന്ന ബിസിനസ്സ് കാരനും റിയാലറ്ററും ആയ അരുൺ അറിയപ്പെടുന്ന . റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്ർ കൂടിയാണ് . സാമൂഹ്യ പ്രവർത്തനത്തിലായാലും ബിസിനസ്സ് ആയാലും തൊടുന്നത് എല്ലാം പൊന്നാക്കുന്ന രീതിയാണ് അരുണിന്റേത്. അമേരിക്കൻ നേവിയിൽ വർക്ക് ചെയ്തിട്ടുണ്ട്.
സെന്റ് ജോർജ് ക്നാനായ ചർച്ചിന്റെ ആക്റ്റീവ് മെംബേർ ആയി പ്രവർത്തിക്കുന്ന അരുൺ ചർച്ചിന്റെ സെക്രട്ടറി ആയിരുന്നു. ക്നാനായ യാക്കോബാ അസോസിയേഷന്റെ കമ്മിറ്റി മെംബർ ആയും പ്രവർത്തിക്കുന്നു.
ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശിയായ അരുൺ കല്ലുപാലത്തിങ്ങൽ കുടുബാംഗമാണ് . മെഡിക്കൽ ബയോളജിസ്റ്റ് ആയ റീന കുരുവിള ആണ് ഭാര്യ. മക്കൾ അഞ്ചിലീന , അശുഷ, അമീലിയ .
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് അരുൺ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് അരുൺ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .അരുണിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, അരുൺ ചാക്കോയുടെ മത്സരം യുവത്വത്തിന് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ അരുൺ ചാക്കോയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഗ്രേസ് ജോസഫ് , ഷിബു എബ്രഹാം സാമുവേൽ, മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍ എന്നിവർ അരുൺ ചാക്കോയുടെ വിജയാശംസകൾ നേർന്നു.