advertisement
Skip to content

ഐഫോണുകൾക് വമ്പൻ ഓഫറുകളുമായി ഫ്‌ലിപ്പ്കാര്‍ട്ട്

ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ആപ്പിള്‍ ഐഫോണ്‍ 14 വമ്പിച്ച വിലക്കിഴിവില്‍ റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ഫ്‌ലിപ്പ്കാര്‍ട്ട് നടത്തുന്ന ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ സ്വന്തമാക്കാവുന്നതാണ്. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ ജനുവരി 20 വരെയാണ് നടക്കുന്നത്.

ഐഫോണ്‍ 14 ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 66,999 രൂപ മുതലുള്ള വിലയിലാണ്. ഈ ഐഫോണ്‍ മോഡല്‍ ലോഞ്ച് ചെയ്തപ്പോള്‍ അതിന്റെ റീട്ടെയില്‍ വില 79,900 രൂപയായിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ 12,901 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടാണ് ഐഫോണ്‍ 14ക്ക് ലഭിക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിനാണ് ഈ വില. ഐഫോണ്‍ 14ക്ക് പുറമേ ഐഫോണ്‍ 13നും ഈ സെയില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ 13യും യാതൊരു നിബന്ധനകളുമില്ലാതെ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ട് നിലവില്‍ ഐഫോണ്‍ 13 വില്‍ക്കുന്നത് 59,499 രൂപയ്ക്കാണ്. 128 ജിബി മോഡലിനാണ് ഈ വില.

ആപ്പിള്‍ ഐഫോണ്‍ 13 വാങ്ങുന്ന ആളുകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ 10,401 രൂപ ഫ്‌ലാറ്റ് ഡിസ്‌കൌണ്ടാണ് ലഭിക്കുന്നത്. ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നീ രണ്ട് ഫോണുകളും വാങ്ങുമ്പോള്‍ കുറഞ്ഞത് 1,000 രൂപ ബാങ്ക് കാര്‍ഡ് ഓഫറുകളായി പ്രത്യേക കിഴിവും ലഭിക്കും. ഇത് ഫോണുകളുടെ വില വീണ്ടും കുറയ്ക്കുന്നു. ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവ രണ്ടും ഒരേ ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ബാറ്ററി, ഡിസ്പ്ലേ, ബേസിക്ക് ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം രണ്ട് മോഡലുകളിലും സമാനമാണ്. ഐഫോണ്‍ 13 വാങ്ങിയാലും പുതിയ ഒഎസ് ലഭിക്കും. ഡിസൈനിന്റെ കാര്യത്തിലും ഫോണിനെ വേര്‍തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടാണ്. രണ്ട് ഫോണുകളും 5ജി സപ്പോര്‍ട്ടുമായി വരുന്നു. മറ്റ് ബ്രാന്റുകളുടെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഈ സെയിലിലൂടെ ഓഫറുകള്‍ ലഭിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ പ്രത്യേക ബാങ്ക് ഓഫറുകളും ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest