ദീര്‍ഘ കാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണ് ഫ്‌ള്കിസ് ക്യാപ് ഫണ്ടുകള്‍. അതുകൊണ്ടുതന്നെ പോര്‍ട്ട്‌ഫോളിയോയില്‍ ഫ്‌ളക്‌സി ക്യാപുകുള്‍ ഉണ്ടാകേണ്ടതുണ്ട്. ഏത് വിപണി സാഹചര്യങ്ങളിലും നിക്ഷേപിക്കാനും മികച്ച നേട്ടമുണ്ടാക്കാനുമുള്ള സാധ്യതകളാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. മറ്റ് കാറ്റഗറികളിലെ ഫണ്ടുകള്‍ക്കില്ലാത്ത, വിപണിമൂല്യമെന്ന അതിര്‍ത്തികളുടെ തടസ്സമില്ലാതെ നിക്ഷേപിക്കാനുള്ള സാധ്യതയാണ് ശ്രദ്ധേയം.
മൊത്തം നിക്ഷേപത്തിന്റെ 65ശതമാനമോ അതില്‍ കൂടുതലോ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥമാത്രമാണുള്ളത്. വിശാലമായ ഈ സാധ്യത മികിച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നത് ഫ്‌ളക്‌സി ക്യാപുകളെ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയിലെ താരമാക്കി.
വിവിധ കാറ്റഗറികളിലുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രധാന വിഭാഗമായി തുടരാന്‍ ഫ്‌ളക്‌സി ക്യാപുകള്‍ക്കായത് ഈ സവിശേഷതകൊണ്ടാണ്. 1.25 കോടി ഫോളിയോകളിലായി 2.49 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. 2022 ഡിസംബറിലെ കണക്കുപ്രകാരം ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 15.41 ലക്ഷം കോടി രൂപയാണ്(അവലംബം: ആംഫി). നിക്ഷേപകാര്യത്തില്‍ ഫണ്ട് മാനേജര്‍ക്ക് ലഭിക്കുന്ന ഈ സ്വാതന്ത്ര്യം പരമാവധി നേട്ടമായി നിക്ഷേപന് നല്‍കാന്‍ കഴിയുന്നു. സുരക്ഷിതത്വത്തിനും റിസ്‌ക് മാനേജുമെന്റിനും പ്രധാന്യം നല്‍കുന്നതിലൂടെ നേട്ടത്തിന്റെ വഴിയ്ക്കുള്ള പ്രയാണം എളുപ്പമാക്കുന്നു.
സെക്ടറും മാര്‍ക്കറ്റ് ക്യാപും
ഫ്‌ള്ക്‌സി ക്യാപ് ഫണ്ടുകള്‍ക്കു മുന്നില്‍ നിഫ്റ്റി 500 എന്ന വിശാല സൂചികയാണുള്ളത്. നിക്ഷേപത്തിനായി ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ രണ്ടു രീതികളാണ് പിന്തുടരുന്നത്. വിവിധ സെക്ടറുകള്‍ അടിസ്ഥാനമാക്കിയുളള തിരഞ്ഞെടുപ്പാണ് പൊതുവേ സ്വീകരിക്കുന്ന നയം. സാമ്പത്തിക സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓഹരികളുടെ തിരഞ്ഞെടുപ്പ്. എല്ലാ വര്‍ഷവും മികച്ച നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള മേഖലകള്‍ക്ക് പ്രധാന്യം വരുന്നു. അതേസമയം, ഓരോവര്‍ഷവും മികവു കാണിക്കുന്ന സെക്ടറുകളില്‍ മാറ്റമുണ്ടാകുമെന്നകാര്യവും വിസ്മരിക്കാനാവില്ല. ഒരു പ്രത്യേക വര്‍ഷത്തില്‍ നേട്ടവും നഷ്ടവുമുണ്ടാക്കിയ സെക്ടറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ ആദ്യത്തേതില്‍നിന്ന് പുറത്തുകടക്കാനും രണ്ടാമത്തേതില്‍ പ്രവേശിക്കാനുമുള്ള മികവ് കാണിക്കേണ്ടതുണ്ട്. ഭാവിയിലെ പ്രതിസന്ധികൂടി വിശകലനംചെയ്തുള്ള നിക്ഷേപ സമീപനം ഇവിടെ വേണ്ടിവന്നേക്കാം.
വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള വിഹിത നിര്‍ണയമാണ് രണ്ടാമത്തേത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഓഹരികളിലെ ദീര്‍ഘകാല നേട്ട സാധ്യതകളാണ് അതിനായി പരിഗണിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ വിഹിതത്തില്‍ മാറ്റംവരുത്തുന്ന പ്രവണതയും കാണാം. ഈ മൂന്ന് വിഭാഗങ്ങളും നിഫ്റ്റി 50 സൂചികയുമായി താരതമ്യേന ബന്ധപ്പെട്ട മൂല്യമാണ് തുടരുന്നുണ്ടാകുക. ദീര്‍ഘകാലയളവില്‍ നിഫ്റ്റിയേക്കാള്‍ കൂടുതലോ കുറഞ്ഞതോ ആയ നേട്ടം നല്‍കുകയും ചെയ്യുന്നു.
സെക്ടറല്‍, വിപണി മൂല്യം എന്നിവ അടിസ്ഥാനമാക്കിയുള്ളവയേക്കാള്‍ മൂല്യനിര്‍ണയത്തിന്റെ മറ്റ് രീതികള്‍ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുന്നതിന് വിവേകപൂര്‍ണമായ മാര്‍ഗനിര്‍ദേശം നല്‍കിയേക്കാം. നിലവിലെ പരിമിതികളൊന്നുംതന്നെ പരിഗണിക്കാതെ നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതിനാല്‍ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടുള്ള ഫണ്ടുകള്‍ക്ക് മിനിമം നിക്ഷേപ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫ്‌ളക്‌സി ക്യാപിനാകട്ടെ ഈ പരിധികള്‍ ബാധകമല്ല.
പരിമിതികളിലാത്ത നിക്ഷേപ സമീപനമാണ് ഫ്‌ളക്‌സി ക്യാപുകളുടെ ആകര്‍ഷണീയതയും പ്രത്യേകതയും. വ്യത്യസ്ത നിക്ഷേപ ആശയങ്ങള്‍ പിന്തുടരാന്‍ അതുകൊണ്ടുതന്നെ ഫണ്ട് മാനേജര്‍ക്കാകും. ബോട്ടം അപ് രീതിപോലുള്ള നിക്ഷേപ ആശയങ്ങള്‍ക്ക് ഫ്‌ള്ക്‌സി ക്യാപുകള്‍ കൂടുതല്‍ അനുകൂലമാണ്.
ചെറുകിട, ഇടത്തരം കമ്പനികളില്‍നിന്ന് ലാര്‍ജ് ക്യാപിലേയ്ക്ക് ഉയരാന്‍ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നത് നിശ്ചിതകാലയളവില്‍ മികച്ച വളര്‍ച്ചയ്ക്ക് ഇടയാക്കുന്നു. പലരും പോര്‍ട്ട്‌ഫോളിയോ സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. എങ്കില്‍പോലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഇടര്‍ച്ചവരികയും നേട്ടത്തിന്റ പട്ടികയില്‍ താഴെയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മികച്ച നേട്ടമുണ്ടാക്കിയ കൂട്ടത്തിലുള്ളവയുടെയും അവയുടെ എതിരാളികളുടെയും നേട്ട കണക്കുകള്‍ വര്‍ഷംതോറും മാറിമറയുന്നു. ശരിയായ നിക്ഷേപ ആശയം തിരിച്ചറിയുന്നതിനും അതുപ്രകാരം മുന്നോട്ടുപോകാനുമുള്ള അനുഭവ പരിചയം ഈ രണ്ട് പ്രവണതകളിലും പ്രധാനമാണ്.
നേതൃത്വ നിലവാരം, അവസരങ്ങള്‍, മൂല്യനിര്‍ണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ബിസിനസുകളെ വീക്ഷിക്കാനും അനുയോജ്യമായവയ്ക്കായി ചൂണ്ടയിടാനുമുള്ള നിക്ഷേപ തന്ത്രമാണ് മിറ അസറ്റ് പിന്തുരടരുന്നത്. ഈ മൂന്ന് നിലവാര മനദണ്ഡങ്ങള്‍ ഒരൊറ്റ ലെന്‍സിലൂടെ വീക്ഷിക്കുകയെന്നതാണ് മിറയുടെ തത്വശാസ്ത്രം. നിലവിലുള്ള എല്ലാ ഓഹരി അധിഷ്ഠിത പദ്ധതികളിലും സ്ഥിരതയാര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ 15 വര്‍ഷമായി പിന്തുടരുന്നത് ഇതേ നിക്ഷേപ രീതിയാണ്. ഫ്‌ളക്‌സി ക്യാപിലെയും തന്ത്രം ഇതുതന്നെയാകും. പുതിയ ഫണ്ടിലൂടെ (എന്‍എഫ്ഒ) നിക്ഷേപകര്‍ക്കും വിതരണ പങ്കാളികള്‍ക്കും ശ്രദ്ധേയമായ നിക്ഷേപ സാധ്യത മിറ അസറ്റ് മുന്നോട്ടുവെയ്ക്കുന്നു.