ദുബൈ : കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് ഫോസ ഡയമണ്ട് ഫിയസ്റ്റ പ്രമുഖ നിയമജ്ഞനും, എം പി യുമായ കപിൽ സിബൽ ഉദ്‌ഘാടനം ചെയ്തു.
ഫോസ യു എ ഇ ഫൗണ്ടറും , ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനുമായ പദ്മശ്രീ ആസാദ് മൂപ്പൻ അധ്യക്ഷത വഹിച്ചു.
കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ഫോസ സുവനീർ ഫാറൂഖ് കോളേജ് മാനേജർ സി പി കുഞ്ഞുമുഹമ്മദിനു നൽകി പ്രകാശനം ചെയ്തു.






ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും , മുൻ അധ്യാപകനും എം പി യുമായ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. ഫോസ ഫൗണ്ടിങ് ജനറൽ സെക്രട്ടറി മലയിൽ മുഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു.
സുപ്രീം കോടതി അഭിഭാശകൻ ഹാരിസ് ബീരാൻ ,ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ എം നസീർ , മുൻ പ്രിൻസിപ്പാൾ ഇ പി ഇമ്പിച്ചിക്കോയ , ഫാറൂഖ് കോളേജ് മാനേജിങ് കമ്മറ്റി ട്രഷറർ എൻ കെ മുഹമ്മദലി , ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രൊഫസർ യൂസഫലി , ഫോഡറ്റ് കൺവീനറും ഫാറൂഖ് ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കോയ മാസ്റ്റർ, ഫോസ ദുബൈ മുൻ പ്രസിഡന്റുമാരായ ജമീൽ അബ്ദുൽ ലത്തീഫ് , ഡോക്ടർ ടി അഹമ്മദ് , പ്രസിഡന്റ് റാഷിദ് കിഴക്കയിൽ , ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ, എം സി എ നാസർ , നാസർ ബേപ്പൂർ , റിയാസ് ചേലേരി , എൻ മുഹമ്മദലി , സി എച്ച് അബൂബക്കർ , ഇബ്രാഹിം മുറിച്ചാണ്ടി ,അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ് , എന്നിവർ സന്നിഹിതരായി. യാസിർ ഇവന്റയ്ട്സ് പരിപാടികൾ നിയന്ത്രിച്ചു. ജലീൽ മഷ്ഹൂർ സ്വാഗതം പറഞ്ഞു. ആർ ജെ രാജ് കലേഷ് കുട്ടികൾക്കായി പരിപാടികൾ നടത്തി . ഫോസ ഇന്റർനാഷണൽ മീറ്റ് , ഫോസ മെമ്പർമാരുടെ വിവിധ കലാ പരിപാടികൾ , യു എ ഇ ഇന്ത്യ - ട്രിബ്യുട്ട് ടു നാഷൻ, നൃത്ത സംഗീത ശിൽപം , ഒപ്പന , കോൽക്കളി , സ്കിറ്റ് , വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറി . ചലച്ചിത്ര നദിയും ഗായികയുമായ രമ്യ നമ്പീശൻ , ഗായകൻ നജീം അർഷാദ് , ഫാത്തിമ റിസ എന്നിവർ നയിച്ച ഗാനമേള എന്നിവ പരിപാടിക്ക് കൊഴുപ്പേകി
