മെറ്റ മെസഞ്ചറില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. മെസഞ്ചര്‍ ആപ്പില്‍ പുതിയ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ചാറ്റ് തീമുകള്‍, ഗ്രൂപ്പ് പ്രൊഫൈല്‍ പിക്ചര്‍, ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള ബബിള്‍സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. വരുന്ന മാസങ്ങളില്‍ പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ മെസഞ്ചര്‍ ആപ്പില്‍ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി. 2016-ലാണ് മെറ്റ ആദ്യമായി മെസഞ്ചറില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ചാറ്റുകളും കോളുകളും എന്റ് ടു എന്റ് എന്‍ക്രിപഷന്‍ ഇഷ്ടാനുസരണം ചെയ്യാന്‍ കമ്പനി അനുവദിച്ചിരുന്നു.
പുതിയ ഫീച്ചറുകള്‍ ഇവയാണ് ;
ബബ്ബിള്‍സ് ഓണ്‍ ആന്‍ഡ്രോയിഡ് - മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്ത് തന്നെ ആപ്പുകള്‍ക്ക് മുകളില്‍ മെസഞ്ചര്‍ ചാറ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണിത്.
ലിങ്ക് പ്രിവ്യൂ - വിവിധ വെബ്സൈറ്റ് ലിങ്കുകള്‍ മെസഞ്ചര്‍ വഴി അയക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ പ്രിവ്യൂ കാണുന്ന സൗകര്യമാണിത്.
കസ്റ്റം ചാറ്റ് ഇമോജികള്‍ - സ്നാപ് ചാറ്റിലേത് പോലെ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്ത ചാറ്റ് ഇമോജികള്‍ പങ്കുവെക്കാന്‍ സാധിക്കും.
ഗ്രൂപ്പ് പ്രൊഫൈല്‍ ഫോട്ടോ - മെസഞ്ചര്‍ ഗ്രൂപ്പുകള്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ വെക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്.
ചാറ്റ് തീമുകള്‍ - ഇതിനകം മറ്റ് പല പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഫീച്ചര്‍ ആണിത്. സ്റ്റാറ്റിക് കളര്‍ തീമുകളും ഗ്രേഡിയന്റ് കളര്‍ തീമുകളും ഇതില്‍ ലഭ്യമാണ്.