advertisement
Skip to content

എക്സ്റ്റൺ മലയാളി അസോസിയേഷൻ (EMA ) യൂത്ത് വിങ് രൂപീകരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയ സബ് അർബൻ മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ എക്സ്റ്റൺ മലയാളി അസോസിയേഷൻ (EMA / ഇമ), കുട്ടികളുടെയും പുതുതലമുറയുടെയും കൂട്ടായ്മയായി അതിന്റെ യൂത്ത് വിങ് രൂപീകരിച്ചു. ഏപ്രിൽ 27 ന് ഈസ്റ്റ് ഗോഷൻ ടൗൺഷിപ് ഹാളിൽ നടന്ന ചടങ്ങിൽ, ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനസംബന്ധമായ നിർദേശങ്ങൾ നൽകി പ്രശസ്തിയാർജ്ജിച്ച പ്രമുഖ ഉപരിപഠന ഉപദേശക ശ്രീമതി ജ്യോത്സ്ന കേതാർ ('കോച്ച് ജോ') നിലവിളക്കു കൊളുത്തി ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടു.

നാല്പതോളം കൗമാരക്കാർ ആവേശത്തോടെ പങ്കെടുത്ത ചടങ്ങിൽ ഉപരിപഠന സാധ്യതകൾ എന്തൊക്കെ, എങ്ങനെ തയ്യാറെടുക്കണം, തയ്യാറെടുപ്പുകൾ എപ്പോൾ തുടങ്ങണം എന്നിവയെക്കുറിച്ച് കോച്ച് ജോ ക്ലാസ് നയിച്ചു. കുട്ടികളുടെ തുടർച്ചയായ ഇടപെടലുകളും ചോദ്യങ്ങളും ക്ലാസിനെ കൂടുതൽ സജീവമാക്കി.

പഠനത്തോടൊപ്പം തന്നെ തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ സജീവമായി ഇടപെടുക, നേതൃപാടവവും സംഘാടന മികവും വളർത്തുക, നല്ലൊരു വിദ്യാർത്ഥിയായി വളരുന്നതിനൊപ്പം എങ്ങനെ നല്ലൊരു പൗരനായിക്കൂടി വളരുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തിയാകും യൂത്ത് വിങ് പ്രവർത്തിക്കുക. അസോസിയേഷന്റെ മാറിവരുന്ന നേതൃത്വവും തിരഞ്ഞെടുക്കപ്പെടുന്ന മുതിർന്ന മെന്റർമാരും ആവശ്യമായ നിർദേശങ്ങളും പിന്തുണയുമായി യൂത്ത് വിങ്ങിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ കൂടെയുണ്ടാകും. തങ്ങൾക്കു പ്രവർത്തിക്കാനും സംഭാവനകൾ നൽകുവാനും ഒരു വേദി കിട്ടിയതിന്റെ സന്തോഷത്തിലാണ് യൂത്ത് വിങ്ങിലെ കൗമാരക്കാർ.

ജ്യോതിഷ് കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest