advertisement
Skip to content

ഫൊക്കാനയുടെ കരുത്തറ്റ യുവനേതവ് പ്രവീൺ തോമസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ചിക്കാഗോ: അമേരിക്കൻമലയാളീസമൂഹത്തിന്റെയുവപ്രതിനിധിയും    ഫൊക്കാനയുടെ കരുത്തറ്റ നേതവ്    ദീർഘവീക്ഷണത്തോടുകുടി  , ചിക്കാഗോ സമൂഹത്തിന്റെപിന്തുണഉറപ്പിച്ചുകൊണ്ട് പ്രവീൺ തോമസ്  
ഫൊക്കാനയുടെ 2024 -2026  ഭരണസമിതിയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു.



ചിക്കാഗോ മലയാളീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ    പ്രവീൺ  ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യംആയി  കഴിവ് തെളിയിച്ച വ്യക്തിയാണ് .    ഫൊക്കാനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിപ്രവർത്തിക്കുന്ന  പ്രവീൺ തോസ് , ഫൊക്കാനായുടെ ജോയിന്റ്ട്രഷർ, ഫൊക്കാനയുടെഐറ്റി  കോർഡിനേറ്റർ എന്നീനിലകിളിൽ തന്റേതായനിലയിൽ കഴിവ്തെളിയിച്ചശേഷമാണ് അദ്ദേഹത്തെതേടിഎക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  സ്ഥാനം എത്തുന്നത്.  ഫൊക്കാനയിൽ ഇന്നുള്ളപല നേതാക്കൾക്കുംവിജയംഉറപ്പാക്കാൻആഘോരാർത്ഥം പ്രയഗ്നിച്ച ഒരുവ്യക്തികുടിആണ്പ്രവീൺതോമസ്. 


 ഇല്ലൊനോയ്‌സ് മലയാളിഅസോസിയേഷൻന്റ്റെ (ഐ.എം.എ.) നെടുതൂണായി പ്രവർത്തിച്ചുവരുന്ന പ്രവീൺ, ഐ. എം. എയുടെവിവിധകമ്മിറ്റികളിൽപ്രവർത്തിച്ചിട്ടുണ്ട്.  ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയൻ സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ  റോളുകളിൽ മികച്ച പ്രകടനവും  കാഴ്ച വെച്ചിട്ടുള്ളപ്രവീൺ 2014 ഇൽ മറിയാമ്മപിള്ള പ്രസിഡന്റ് ആയി ഇരുന്ന സമയം  ചിക്കാഗോയിൽനടന്ന ഫൊക്കാനകൺവെൻഷന്റെ ബാങ്ക്വറ്റ്കമ്മിറ്റിചെയർമാൻആയിരുന്നു. സമ്മേള്ളനത്തിലെ ഏറ്റവും ആകർഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താൽ അവിസ്മരണീയമാക്കി തന്റെ കഴിവ് തെളിയിച്ചു.  ചരിത്രമായ  ചിക്കാഗോകൺവെൻഷൻറെ ചുക്കാൻ പിടിച്ചതിൻറെ പിന്നിൽനിന്നുപ്രവർത്തിച്ച പ്രവീൺ ഒരുമികച്ചസംഘാടകനെന്നതിലുപരി ഒരു മികച്ച സഹകാരി കൂടിയാണ് .ഫൊക്കാനയുടെ  ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയിൽ പ്രവീണിന്റെ കരങ്ങൾ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ കരുത്തുറ്റ  അമരക്കാരിൽ ഒരാളാകാൻകരണമാക്കിയത്.



ഫൊക്കാനയിൽ കേരളാഅമേരിക്കൻ യൂത്തിനെ കോർഡിനേറ്റ്ചെയ്യുന്നതിൽ പ്രധാനപങ്ക്  വഹിക്കുന്ന പ്രവീൺ അമേരിക്കയിൽ ജനിച്ചുവളരുന്നരണ്ടും മുന്നുംതലമുറയിൽപെട്ടവരെ സംഘടനയുടെഭാഗമാക്കനും അവരെ മലയാളീസമൂഹത്തിന്റെ മുഖ്യധാരയിൽകൊണ്ടുവരാനും വഹിക്കുന്ന പങ്ക് സംഘടനക്ക് മറക്കാൻ കഴിയാത്തതാണ്. അമേരിക്കയിൽഇന്നുള്ള ചുരുക്കംചില ഇന്ത്യൻഒറിജിൻപൊളിറ്റീഷ്യന്ക്യാമ്പിൻ പ്രവർത്തനത്തിലും  പ്രവീൺതന്റെതായ പങ്കുവകിച്ചിട്ടുണ്ട്‌ 

 പ്രവീൺ ചിക്കാഗോമാർത്തോമ്മാപള്ളിയുടെ യുവജനസംഘടനഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഉന്നതസ്ഥാനങ്ങൾവഹിച്ചിട്ടുണ്ട്. ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി , ട്രഷർ  എക്യൂമിനിക്കൽകൗൺസിൽഓഫ്കേരളാചർച്ചസ് ചിക്കാഗോയുടെ കൗൺസിൽ അംഗമായിരുന്നു,ട്രഷർ ആയുംപ്രവർത്തിച്ചിട്ടുണ്ട് . ചിക്കാഗോയിലെ പ്രവീൺവർഗീസ്   കേസ് പുറത്തുകൊണ്ടുവരാൻ മുന്നണിയിൽ നിന്നു പോരാടിയ അദ്ദേഹം  ആക്ഷൻ കൗൺസിലിലെപ്രധാനഒരുആക്ടിവിസ്റ്  കൂടിയായിരുന്നു .

 പ്രവീൺ എൺപതുകളുടെഅവസാനംആണ്അമേരിക്കയിൽചിക്കാഗോയിൽകുടിയേറിയത്. കമ്പ്യൂട്ടർവിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയിൽ ജോലിചയ്തുവരികയാണ്.   ഒരു മികച്ചവോളിബാൾകായികപ്രേമിയും, സംഘടകനും കൂടിയാണ്പ്രവീൺ. നഴ്‌സ്‌ മാനേജർആയിജോലിനോക്കുന്ന സുനുവാണ്  ഭാര്യ.മക്കൾ: റയൻ, റോഹിൻ,റൂബിൻ.


ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക്  തയാർ എടുക്കുബോൾ, പ്രവീണിന്റെ   പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു  മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ചിക്കാഗോ മലയാളീ സമൂഹത്തിന്റെപിന്തുണ  ഒരേ സ്വരത്തിൽ പ്രവീണിന്റെ    നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെഅംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, പ്രവീൺ തോമാസിന്റെ    മത്സരം  യുവത്വത്തിന്   കിട്ടുന്നഅംഗീകാരമാണ്. മാറ്റങ്ങൾക്ക്ശംഖോലിമുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ, ഫൊക്കാനയ്ക്കു പുതിയ ഒരുദിശാബോധംകൊണ്ടുവരുവാൻ ഫൊക്കാനയിൽഇത്തവണ ആർജവംമനോഭാവംഉള്ള ഒരുനിരതന്നെയാണ്സജിമോൻആന്റണിയുടെനേതൃത്വത്തിൽമുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചിക്കാഗോ ഏരിയയിൽ നിന്നുള്ള എല്ലാവരുടെയും, മറ്റു പല സീനിയർ ഫൊക്കാന നേതാക്കളുടെയും   ആശിർവാദത്തോടുംകുടിയാണ്പ്രവീൺമത്സരത്തിന്ഇറങ്ങുന്നത് .  സെക്രട്ടറിആയിമത്സരിക്കുന്ന ശ്രീകുമാർഉണ്ണിത്താൻ , ട്രഷർസ്ഥാനാർഥിജോയി  ചക്കപ്പൻ , വൈസ്പ്രസിഡന്റ് സ്ഥാനാർഥിവിപിൻ രാജു, ജോയിന്റ്സെക്രട്ടറിസ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ്ട്രഷർസ്ഥാനാർഥിജോൺകല്ലോലിക്കൽ , അഡിഷണൽ ജോയിന്റ്സെക്രട്ടറി അപ്പുകുട്ടൻപിള്ള,അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,  മനോജ് മാത്യു  , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍  എന്നിവർ   പ്രവീൺ തോമസിന്   വിജയാശംസകൾ നേർന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest