advertisement
Skip to content

എഡ്‌മിന്റൺ നേർമയുടെ യുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി

എഡ്‌മിന്റൺ: എഡ്‌മിന്റൺ കാൽഡർ  കമ്മ്യൂണിറ്റി   ഹാളിൽ വച്ചു നടത്തപ്പെട്ട നേർമയുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ മികവുറ്റതും പുതുമയേറിയതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധ നേടി. വൈകുന്നേരം 6 മണിയോടെ ആരംഭിച്ച സ്റ്റേജ് പ്രോഗ്രാമുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ 60-ഓളം പേർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.

നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച "ഗ്രീക്ക് ദൈവങ്ങൾ"-ടെ തീമിലുള്ള  ഫാഷൻ ഷോ  കാണികൾക്ക് അത്യന്തം കൗതുകം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.നേർമയുടെ പ്രസിഡന്റ്‌ ബിജു മാധവൻ സ്വാഗതം അറിയിച്ചു.  ഇൻഡോ-അമേരിക്കൻ പ്രെസ്സ് ക്ലബ്‌ ബോർഡ്‌ മെമ്പറും, കാനഡയുടെ മലയാള മിഷൻ കോർഡിനേറ്ററും ആയ ശ്രീ. ജോസഫ് ജോൺ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കൂടാതെ അഡ്വ: സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അഡ്വ: സണ്ണി കോലടിയിൽ നന്ദി അറിയിക്കുകയും ചെയ്തു. സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം '360ഡിഗ്രി' ഫോട്ടോബൂത്തും തകർപ്പൻ DJ-യും ഒരുക്കിയിരുന്നു. 360 ഡിഗ്രി ഫോട്ടോബൂത്ത് പലർക്കും ആദ്യത്തെ അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം കുടുംബസമേതം  സാന്റയുടെ കൂടെ ഫോട്ടോയും എടുത്തു സന്തോഷപൂർവ്വമാണ് എല്ലാവരും മടങ്ങിയത് .

വാർത്ത: ജോസഫ് ജോണ്‍ കാല്‍ഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest