advertisement
Skip to content

ഫൊക്കാനയെ നയിക്കാൻ യുവത്വവും മികവും കൈമുതലായി ഡ്രീം ടീം, സജിമോൻ ആന്റണിയുടെ ഉജ്വല നേത്രുത്വം

ന്യു യോർക്ക്: യുവത്വവും മികവും ഫൊക്കാന എന്ന സംഘടനയെ നയിക്കാൻ മുന്നോട്ടു വരുന്ന അപൂർവ കാഴ്ചയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമത്തിൽ വ്യക്തമായത്. ക്വീൻസിൽ ഫൊക്കാനയുടെ തുടക്കമിട്ട കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസരംഗത്തും ജോലിയിലും വ്യത്യസ്തമായ വലിയ സ്ഥാനങ്ങൾ വഹിക്കുന്ന ഊർജസ്വലരായ ഒരു പറ്റം പേരാണ് സംഘടനയെ നയിക്കാൻ അണിനിരന്നത്. സംഘടനകളുടെ ചരിത്രത്തിൽ തന്നെ ഇത് അപൂർവമായി

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സജിമോൻ ആന്റണി തന്നോടൊപ്പം മത്സരിക്കുന്ന ഓരോരുത്തരെയും അവതരിപ്പിക്കുകയും അവരുടെ യോഗ്യതകൾ എടുത്തുകാട്ടുകയും ചെയ്തു. ഇരുത്തം വന്ന ഒരു നേതാവ് എപ്രകാരമായിരിക്കുമോ അതായിരുന്നു സജിമോന്റെ പ്രകടനമാണ് പങ്കെടുത്തവർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ഡോ . ആനി പോൾ ഡ്രീം ടീമിന് വിജയാശംസകൾ നേരുകയു, ഇത്രയും നല്ല ഒരു ടീം ഉണ്ടക്കിയതിന് അഭിന്ദിക്കുകയും ചെയ്തു.

ന്യൂ യോർക്കിലെ ക്യൂൻഏരിയയിലേക്ക് വേണ്ടി സംഘടിപ്പ മീറ്റിങ്ങിലേക്ക് 100 ൽ അധികം ഡെലിഗേറ്റ്സ് പങ്കെടുത്തതും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ഈ മീറ്റിങ്ങിൽ പങ്കെടുത്തു എന്നതും ശ്രദ്ധേമായി.

ട്രസ്റ്റി ബോർഡിനും അവർ നിയമിച്ച ഇലക്ഷൻ കമ്മീഷനും എതിരെ ഒളിയമ്പുമായി ചിലർ വന്നിട്ടുണ്ടെന്നും അത് വിശ്വസിക്കരുതെന്നും സജിമോൻ പറഞ്ഞു. ബോര്‍ഡിന് അവരുടേതായ ചുമതലകളുണ്ട്. ബോര്‍ഡിന് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല. നിത്യേനയുള്ള പ്രവർത്തനവും പ്രോജക്ടുകളും കണ്‍വ്ന്‍ഷനുമൊക്കെ എക്സിക്യുട്ടിവിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷൻ പോലെയുള്ള കാര്യങ്ങൾ നടത്തുക എന്നത് ബോഡിന്റെ പരമാധികാരമാണ് , ഇതും രണ്ടും രണ്ടു വഴിയാണ്. അങ്ങനെയുള്ളള്ള പ്രാഥമിക കാര്യങ്ങൾ പോലും അറിയാത്ത സ്ഥാനാർത്ഥികളെ നിങ്ങള്‍ കണ്ടേക്കാം. അവരുടെ വലയില്‍ പെട്ടേക്കരുത് എന്ന് മാത്രം .

മുൻകാല പ്രവർത്തനങ്ങളും ഭാവിയിലേക്കുള്ള ചില പ്രവർത്തന രൂപരേഖയും സജിമോൻ അവതരിപ്പിക്കുകയും ചെയ്തു.

മാധവന്‍ നായർ പ്രസിഡന്ടായിരുന്നപ്പോൾ താനടക്കമുള്ള കമ്മിറ്റി കേരള സര്‍ക്കാരുമായി ചേര്‍ന്ന് 25 വീടുകള്‍ നൽകി . ജോര്‍ജി വർഗീസ് പ്രസിഡണ്ടും താൻ സെക്രട്ടറിയുമായപ്പോൾ 25 വീടുകള്‍ കൂടി നൽകി , സജി മോൻ ആന്റണി ആയിരുന്നു ഇതിന്റെ കോർഡിനേറ്റർ , ആദ്യത്തെ പേഴ്‌സണൽ ചെക്ക് ചെക്ക് . സജിമോൻ നൽകി എന്നാൽ ആദ്യത്തെ ചെക്ക് സംഘടയുടെ ചെക്ക് കെ.സി.എ.എൻ.എയെ പ്രതിനിധീകരിച്ച് അജിത് കൊച്ചൂസും ശബരിയും ആയിരുന്നു തന്നത്.

രണ്ടാമത്തേ പദ്ധതി അഭിമാനത്തോടെ പറയാന്‍ പറ്റുന്നത് ഫൊക്കാന മെഡിക്കല്‍ കാര്‍ഡാണ്. ഒരു പൈസ പോലും പിരിയ്ക്കാതെ തന്നെ 2000 -ത്തിലധികം അമേരിക്കന്‍- കനേഡിയന്‍ മലയാളികള്‍ക്ക് മെഡിക്കൽ കാർഡ് ലഭിച്ചു. അതുള്ളവർക്ക് കൊച്ചി രാജഗിരി ഹോസ്പിറ്റലിൽ ചാർജിൽ ഇളവും ചികിത്സക്ക് പ്രത്യേക സൗകര്യങ്ങളും ലഭിച്ചു. നാട്ടിലുള്ള ബന്ധുക്കൾക്കും അത് ഉപകാരപ്രദമായി. ഇനി അത് എല്ലാ നഗരങ്ങളിലുമുള്ള പ്രധാന ഹോസ്പിറ്റലുകളുമായി ചേർന്ന് വികസിപ്പിക്കണം.

മറ്റൊരു നേട്ടമായിരുന്നു ടി .എസ്.എ. സര്‍ട്ടിഫിക്കേഷന്‍. നാട്ടിലേക്ക് ഇവിടുന്ന് സാധനങ്ങള്‍ കയറ്റി അയക്കുമ്പോള്‍ കൃത്യമായ ഐഡന്റിഫിക്കേഷന്‍ വേണം. അത് നമ്മള്‍ എടുത്തു. ഡോ.ആനി പോളിന്റെ സഹായത്തോടെ കോവിഡ് കാലത്ത് വെന്റിലേറ്ററുകള്‍ അടക്കം രണ്ട് കോടിയിലേറെ രൂപയുടെ വസ്തുക്കൾ നാട്ടിലേക്ക് കയറ്റി അയച്ചു. ആരുടെയും ഒരു പൈസ പോലും അതിനു ചെലവായില്ല.

ജനറല്‍ സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ അന്തരിച്ച ഭാര്യയുടെ ഓർമ്മക്കായി ചിറ്റാറിൽ 50 സെന്റ് സ്ഥലം സംഭാവന ചെയ്തതും സജിമോൻ വെളിപ്പെടുത്തി. അടുത്ത പ്രോജക്ടായി അവിടെ ഫൊക്കാന വില്ലേജ് സഫലമാക്കണം.

മുമ്പൊക്കെ കമ്മിറ്റിയിലേക്ക് യുവാക്കളെ നിർബന്ധിച്ചു കൊണ്ട് വരികയായിരുന്നു. യൂത്ത് കമ്മറ്റിയിലേക്ക് അഞ്ചുപേരെ മതി. പക്ഷേ എട്ടിലധികം പേര്‍ ഇപ്പോൾ രംഗത്തുണ്ട് . അതാണ് മാറ്റം.

അടുത്തത് കമ്മ്യൂണിക്കേഷ്ന്‍ സ്‌കില്‍ ആണ്. ഇപ്പോഴത്തെ ജനറഷേഷന്‍ പലരും ഇന്‍ട്രോവേര്‍ട്ടാണ്. അവര്‍ക്ക് രണ്ട് വാക്ക് സംസാരിക്കാന്‍ മടിയാണ്. പലരും സംസാരിക്കാന്‍ എന്നെ വിളിക്കല്ലേ വിളിക്കല്ലേ എന്നു പറയും. ഞാന്‍ ഇവിടെ വരുന്നതിന് മുമ്പ് എനിക്ക് കമ്യൂണിക്കേഷനില്‍ ട്രെയിനിംഗ് കിട്ടിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ അതിന്റെ പ്രാധാന്യം മനസിലാക്കുന്നു. കമ്യുണിക്കേഷൻ മെച്ചപ്പെടുത്താനുള്ള പ്രോജക്ടാണ് മറ്റൊന്ന്.

അടുത്തത് ഫൊക്കാനയുടെ വുമണ്‍സ് ഫോറമാണ്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയ സമയത്ത് വനിതാ പ്രതിനിധികളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് മാറി. വിമൻസ് ഫോറം ചെയർ സ്ഥാനാർഥി ബോസ്റ്റണിൽ നിന്നുള്ള രേവതിപിള്ള കരിയർ രംഗത്തു വലിയ നേട്ടങ്ങൾ കൈവരിച്ച വനിതയാണ്.

എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേൾക്കുകയും നിർദേശങ്ങൾ സംയോജിപ്പിച്ച് മുന്നോട്ടു പോകുകയും ചെയ്യും. ഡ്രീം ടീം എന്നു പറയുന്നത് ഡൈവേര്‍സിറ്റി, കേപബിലിറ്റി, എക്‌സ്‌പേര്‍ട്ടൈസ് എന്നിവ കൊണ്ടാണ്. ടീമിൽ ന്യൂജേഴ്‌സി, ഫ്‌ളോറിഡ, ന്യൂ യോർക്ക് , ബോസ്റ്റൺ , ചിക്കാഗോ , പെൻസിൽ വേനിയ , വാഷിങ്ടൺ ഡി .സി , കാനഡ, ടെക്സസ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല ആളുകൾ. അതാണ് ഡൈവേഴ്‌സിറ്റി. സ്ഥാനാർത്ഥികളുടെ യോഗ്യതകളും അർഹതയും സുവ്യക്തമാണ്. സജിമോനും ടീമും നല്ല ആളുകളെയെല്ലാം പെറുക്കിയെടുത്തു എന്ന എതിരാളികൾ പറയുന്നത് ഒരു ബഹുമതിയായി കരുതുന്നു.

സ്ഥാനാർഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ജനറല്‍ സെക്രട്ടറി), ജോയി ചാക്കപ്പന്‍ (ട്രഷറർ), പ്രവീൺ തോമസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), വിപിൻ രാജ് (വൈസ് പ്രസിഡന്റ്) , രേവതി പിള്ളൈ (വിമെൻസ് ഫോറം ചെയർ ), മനോജ് ഇടമന (അസ്സോസിയേറ്റ് സെക്രട്ടറി), ജോൺ കല്ലോലിക്കല്‍ (അസ്സോസിയേറ്റ് ട്രഷർ), മില്ലി ഫിലിപ്പ് (അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ) എന്നിവർക്ക് പുറമെ നാഷണൽ കമ്മിറ്റി, ആർ.വി.പി, യൂത്ത് പ്രതിനിധി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർ പങ്കെടുക്കുകയും എന്തുകൊണ്ട് തങ്ങൾ മത്സരിക്കുന്നുവെന്നും സജിമോൻ ആന്റണിക്കൊപ്പം നിൽക്കുന്നുവെന്നും വിശദീകരിക്കുകയും ചെയ്‌തു .

സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ഡ്രീം ടീം വളരെ അധികം പ്ലാനുകളുമായാണ് മത്സരംഗത്തേക്കു വന്നത് , ഞങ്ങളുടെ വിഷിനും മിഷനും എല്ലാം നടപ്പാക്കാൻ ശ്രമിക്കുമെന്നും അഭിയപ്രായപെട്ടു .

ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ ഫൊക്കാനയിൽ എന്നും യുവാക്കളെ പ്രൊമോട്ട് ചെയ്യും എന്ന് പറയുന്നതല്ലാതെ അത് നടക്കാറില്ല , എന്നാൽ ഡ്രീം ടീം അധികാരത്തിൽ വന്നാൽ ഫൊക്കാനയിൽ യുവാക്കളെ മുന്നിൽ നിർത്തിയുള്ള ഒരു പ്രവർത്തനം ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

എന്നോടൊപ്പം ഈ വിപിനും ജോണും പ്രവീണുമൊക്കെയുള്ളപ്പോള്‍ ഞങ്ങളെ ഗ്യാങ്ങ് എന്ന് ഒന്നും വിളിച്ചേക്കരുത്. ഞങ്ങള്‍ ഒരു സൗഹൃദ കൂട്ടായ്മയാണ്-സജിമോൻ പറഞ്ഞു.

ട്രസ്റ്റി ബോര്‍ഡിൽ രണ്ടു വേക്കന്‍സിയാണുള്ളത്. ഇപ്പോഴത്തെ ട്രഷറർ ബിജു ജോണാണ് ഒരു സ്ഥാനാർഥി. സതീശൻ നായർ മറ്റെയാൾ.

നാഷ്ണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സിജു ജോൺ, സുദീപ് , മേരിക്കുട്ടി മൈക്കിൾ , മേരി ഫിലിപ്പ് , അലൻ കൊച്ചുസ് തുടങ്ങിയവരൊക്കെ നാഷണല്‍ ഇന്റര്‍നാഷ്ണല്‍ ലീഡേര്‍സാണ്, ലോക്കലി പ്രൊഡ്യൂസ്ഡ് ആണെന്നേയുള്ളൂ.

എല്ലാ അസോസിയേഷനും മാതൃകയായി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ചെയ്ത് അസോസിയേഷനും നാട്ടുകാര്‍ക്കും ഒത്തിരി ഉപകാരം ചെയ്ത നേതാവാണ് സുദീപ്. അദ്ദേഹം ഒരു ഐടി എക്‌സ്‌പേര്‍ട്ടാണ്.

അടുത്തത് മത്തായി ചാക്കോ. ലയണ്‍സ് ക്ലബ്ബിലും ഹഡ്‌സന്‍ വാലി അസോസിയേഷനിലും ദീര്‍ഘകാലം പ്രവർത്തിച്ച മഹത് വ്യക്തി. എന്തു പ്രശ്‌നം വന്നാലും പരിഹാരം കണ്ടെത്തിതരുന്നയാളാണ് എന്റെ സുഹൃത്ത് മനോജ് മാത്യു.

കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന കിലാഡി ക്ലബ് എന്ന സ്പോർട്സ് ക്ലബിന്റെ ഇപ്പോഴത്തെ സാരഥിയായ ഷിബു സാമൂവല്‍ ആണ് നാഷണല്‍ കമ്മറ്റിയിൽ മത്സരിക്കുന്ന മറ്റൊരാൾ. ഡ്രീം ടീമിന്റെ ഗോൾഡൻ പ്രൊജക്റ്റ് ആയ സ്പോർട്സ് അക്കാഡമി ഇവരിലൂടെ നടപ്പിലാക്കും എന്നത് ഡ്രീം ടീമിന്റെ വിഷൻ ആണ് .

വാഷിംഗ്ടണില്‍ നിന്നു ബെന്‍ പോളിന്റെ മരുമോന്‍ സ്റ്റാന്‍ലിയാണ് നാഷ്ണല്‍ കമ്മറ്റിയിലേക്കുള്ള അടുത്തയാൾ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെൻ പോൾ എന്നും ഫൊക്കാനയുടെ മുഖമാണ് .

ഡോ. ഷൈനി രാജു. മാത്തമാറ്റിക്‌സില്‍ പി.എച്ച്.ഡി.യുള്ള ചുരുക്കം ആളുകളേ ഉള്ളൂ. അതിലൊരാളാണ്.

റീജിണല്‍ വൈസ് പ്രസിഡന്റായിട്ട് എനിക്ക് എന്റെ സ്വന്തം ഏരിയായില്‍ നിന്നുള്ള ന്യൂജേഴ്‌സിയില്‍ നിന്നുള്ള ആളാണ് കോശി കുരുവിള. അദ്ദേഹം കെ.സി.എഫിന്റെ ഫോര്‍മര്‍ പ്രസിഡന്റായിരുന്നു. .

ആശംസകൾ അർപ്പിച്ചു സംസാരിച്ച ഫൊക്കാന സീനിയർ ലീഡേഴ്‌സ് ആയ ജോയി ഇട്ടൻ , അജിത് കൊച്ചൂസ് , KCNA പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ , നൈമ പ്രസിഡന്റ് ബിപിൻ മാത്യു , കേരളാ സെന്റര് സെക്രട്ടറി രാജു തോമസ് , ആൻഡ്രു കുന്നത്തുപറബ് , എബ്രഹാം പുതുശേരി , ജോർജ് കുട്ടി എന്നിവർ ഡ്രീം ടീമിന് വിജയാശംസകൾ നേർന്നു.

ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്‌ത ബിജു ജോൺ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ, ആർ.വി.പി. സ്ഥാനാർഥികൾ ആയ ലാജി തോമസ് , ആന്റോ വർക്കി എന്നിവർ പ്രേത്യേകം അഭിനന്ദനം ഏറ്റുവാങ്ങി .

ഫൊക്കാന വാഷിങ്ങ്ടൺ ഡി സി കൺവെൻഷനിലേക്കു ഏവരും രജിസ്റ്റർ ചെയ്തു കൺവെൻഷൻ വൻപിച്ച വിജയമാക്കണമെന്നും , പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള വാഷിംഗ്ടൺ കണ്‍വന്‍ഷനെ ചരിത്രത്തിലെ തങ്ക ലിഭികളിൽ എഴുതിച്ചേർക്കുന്ന നല്ലൊരു കണ്‍വന്‍ഷനാക്കാൻ നമ്മളോരോരുത്തരം ശ്രമിക്കണം എന്നും ഡ്രീം ടീം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest