advertisement
Skip to content

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്ക് ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരണം നൽകി

അലൻ ചെന്നിത്തല

മിഷിഗൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ ഡിട്രോയിറ്റ് മെട്രോ എയർപോർട്ടിൽ സ്വീകരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗീസ്, സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. ജെസ്‌വിൻ ജോൺ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ ജോർജ്, ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക സെക്രട്ടറി വിനോദ് തോമസ്, മുൻ ഭദ്രാസന കൗൺസിൽ അംഗം അലൻജി ജോൺ, യൂത്ത് ഗ്രൂപ്പ് ലീഡർ ജോഷ്വ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

മിഡ്‌വെസ്ററ് റീജയനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപം നൽകിയ മിഡ്‌വെസ്ററ് റീജയണൽ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 23-ന് ഞായറാഴ്ച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിക്കും. ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്ററ് റീജയനിലെ വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാരും അംഗങ്ങളും പങ്കെടുക്കും. അതോടൊപ്പം ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന വലിയ നോമ്പ് പ്രാർത്ഥനകൾക്കും മാർത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest