advertisement
Skip to content

Dr. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം ടീം ഫൊക്കാനയുടെ അമരത്തിലേക്ക്.

അമേരിക്ക എന്ന മഹത്തായ രാജ്യത്തില്‍ ചെറിയ സ്വപ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. ചെറിയ സ്വപ്നങ്ങള്‍ക്ക് അതീതമാണ് അമേരിക്കയുടെ ഔന്നത്യം. ഇതു ഞാന്‍ കുട്ടികളോടും പറയും. ആര്‍ക്കും കാണാവുന്ന ഒന്നാണ് സ്വപ്നം. അതിനു ചെലവില്ല.

Dr. Saji Mon Antony FOKANA Dream Team 2024-2026
'ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്' മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

പാഴ്‌സിപ്പനിയിലെ എല്‍മാസ് റെസ്റ്റോറന്റില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി തന്നോടൊപ്പം മത്സരിക്കുന്ന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ സ്ഥാനാര്‍ഥി ജോയി ചാക്കപ്പന്‍, ജോസ് കല്ലോലിക്കല്‍, മനോജ്‌ ഇടമണ്ണ തുടങ്ങിയവരെ സദസില്‍ അവതരിപ്പിച്ചു. 52 അംഗ ടീം റെഡിയാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം എല്ലാവരേയും ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് സജിമോന്‍ പറഞ്ഞു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും വന്ന അസോസിയേഷന്‍ നേതാക്കള്‍ ഹര്‍ഷാരവത്തോടെയാണ് പുതിയ ടീമിനെ സ്വാഗതം ചെയ്തത്. മുപ്പതില്‍പ്പരം സംഘടനകളില്‍ നിന്നുള്ള ഭാരവാഹികള്‍ മീറ്റിംഗില്‍ പങ്കെടുത്തത് ഇലക്ഷന്‍ ഫലം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയായി. സജിമോനും ടീമിനും പിന്തുണ അറിയിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഡോ. ആനി പോള്‍, ബിജു ജോൺ , ഷാജി വർഗീസ് , ഫിലിപ്പോസ് ഫിലിപ്പ് ,ജോയി ഇട്ടൻ , തോമസ് തോമസ്, ടെറന്‍സണ്‍ തോമസ്, മേരി ഫിലിപ്പ്, ഷൈനി രാജു, സോണി അമ്പുക്കാൻ, ജോജി തോമസ്, മനോജ് ഇടമന , ഷാജി സാമുവേൽ, ദേവസി പാലാട്ടി , മമത്തായി ചാക്കോ ,രേവതി പിള്ളൈ, അപ്പുകുട്ടൻ പിള്ള (വെബ് മെസ്സേജ് )ലാജി തോമസ് , സിജു സെബാസ്റ്റ്യൻ, ഏലിയാസ് പോൾ ,ഡോൺ തോമസ് , അലക്സ് എബ്രഹാം, കെ കെ ജോൺസൻ തുടങ്ങി ഒട്ടേറെ ഫൊക്കാന നേതാക്കൾ സംസാരിച്ചു.

സജിമോന്റെ പ്രസംഗത്തില്‍ അമേരിക്ക എന്ന മഹത്തായ രാജ്യത്തില്‍ ചെറിയ സ്വപ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. ചെറിയ സ്വപ്നങ്ങള്‍ക്ക് അതീതമാണ് അമേരിക്കയുടെ ഔന്നത്യം. ഇതു ഞാന്‍ കുട്ടികളോടും പറയും. ആര്‍ക്കും കാണാവുന്ന ഒന്നാണ് സ്വപ്നം. അതിനു ചെലവില്ല. മറ്റുള്ളവര്‍ക്ക് അലോരസമാകാതെ വലിയ കാര്യങ്ങള്‍ സ്വപ്നം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നാലു പതിറ്റാണ്ട് മുമ്പ് ഫൊക്കാനയ്ക്ക് തുടക്കമിടുകയും പിന്നീടതിനെ നയിക്കുകയും ചെയ്ത മഹാരഥര്‍ ആയ ഡോ . അനിരുദ്ധൻ , പാർത്ഥസാരഥി പിള്ളൈ , മന്മഥൻ നായർ , ജി കെ പിള്ളൈ , പോൾ കറുകപ്പള്ളിൽ , ലേറ്റ് മറിയാമ്മ പിള്ളൈ , ജോൺ പി ജോൺ , തമ്പി ചാക്കോ , മാധവൻ നായർ, ജോർജി വർഗീസ്, ഡോ. ബാബു സ്റ്റീഫൻ എന്നിവർക്ക് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. 19 മഹത്തായ ടീമുകള്‍ ഈ സംഘടനയെ ഇതുവരെ നയിച്ചു.

സംഘടനകൊണ്ട് താഴെക്കിടയിലുള്ളവര്‍ക്ക് എന്തുകിട്ടും എന്നാണ് താന്‍ ചോദിക്കുന്നത്. ടൊറന്റോ കണ്‍വന്‍ഷനില്‍ അംഗസംഘടനകള്‍ക്ക് സംസാരിക്കാന്‍ ജനറല്‍ബോഡിയില്‍ അഞ്ചുമിനിറ്റ് വീതം നീക്കിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുകയുണ്ടായി.

ജോര്‍ജി വര്‍ഗീസ് ടീമിനൊപ്പം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എല്ലാവരുമൊത്ത് പ്രവര്‍ത്തിക്കാനായി. ജോര്‍ജി വര്‍ഗീസിനോടുള്ള പ്രത്യേക സ്‌നേഹം എടുത്തു പറയുന്നു. അക്കാലത്ത് കരുത്താര്‍ജിച്ച ഫൊക്കാന ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ മുന്നേറുന്നു. അതിനെ അടുത്ത തലത്തിലേക്കുയര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യം.

ട്രൈസ്റ്റേസ്റ്റ് മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചുള്ള മീറ്റിംഗ് ആയിരുന്നു ലക്ഷ്യം. പക്ഷെ കേട്ടറിഞ്ഞ് വിദൂര ദേശങ്ങളിലുള്ളവരും പങ്കെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

സ്ഥാനം നോക്കാതെ എല്ലാവരും എല്ലാ ചുമതലയും ഏറ്റെടുക്കുന്ന ടീം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.

രണ്ടായിരത്തോളം പേര്‍ക്ക് ഒരു പെനി പോലും ചെലവാക്കാതെ ഹെല്‍ത്ത് കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയതില്‍ സന്തോഷമുണ്ട്. ഡോ. ആനി പോളിന്റെ സഹായത്തോടെ രണ്ടു കോടിയിലേറെ രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് കാലത്ത് കേരളത്തിലേക്ക് അയയ്ക്കാനായതും വലിയ നേട്ടമായി.

യുവജനതക്ക് അധികാരം കൈമാറണമെന്നു എല്ലാവരും പറയുന്നു. ഫൊക്കാന ഒരു കുടുംബമാണ്. കുടുംബത്തില്‍ പല പ്രായക്കാർ ഉണ്ടാകും. എല്ലാവര്‍ക്കും ആദരവും അംഗീകാരവും ലഭിക്കും.

സ്വന്തം കാര്യംമാത്രം നോക്കുന്നവരും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കുടുംബത്തിനുവേണ്ടി സമയം എവിടെ എന്നു പലരും ചോദിക്കാറുണ്ട്. പക്ഷെ കുടുംബത്തെ അവഗണിച്ചുള്ള ഒന്നിനും തനിക്ക് താത്പര്യമില്ല. എന്റെ കുടുംബത്തെ ഞാന്‍ തന്നെ നോക്കുന്നു. എല്ലാത്തിനും അവരുടെ പിന്തുണ കിട്ടുന്നു.

കോടതിയില്‍ ഇനി ഒരു കേസ് കൂടിയേ ഉള്ളൂ. ബാക്കിയൊക്കെ തള്ളി. വിധി അംഗീകരിക്കുകയും എല്ലാവരും സംഘടനയില്‍ തിരിച്ചുവരികയും വേണം. ആരോടും ഒരു വെറുപ്പുമില്ല.

ഇലക്ഷനില്‍ പരാജയപ്പെട്ടാല്‍ അത് വിനയപൂര്‍വം തങ്ങള്‍ അംഗീകരിക്കുകതന്നെ ചെയ്യും. തന്റെ സന്തത സഹചാരിയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ച ഫ്രാന്‍സീസ് തടത്തിലിനെപ്പറ്റി പറഞ്ഞപ്പോള്‍ സജിമോന്‍ ഗദ്ഗദകണ്ഠനായി.

ഫൊക്കാന വളര്‍ന്നു പന്തലിച്ച് വടവൃക്ഷമായി അമേരിക്കയാകെ നിറഞ്ഞുനില്‍ക്കുന്നതായി ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. ചില ശിഖരങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ സംഘടന പ്രതിസന്ധി നേരിട്ടു. അവയെ അതിജീവിച്ച് സംഘടന ഇപ്പോള്‍ ശക്തമായി മുന്നോട്ടുവന്നിരിക്കുന്നു.

സംഘടന പിളര്‍ന്നപ്പോള്‍ കുറെയേറെ നേതാക്കള്‍ ഫൊക്കാനയെ ചേര്‍ത്തുപിടിച്ചു. 2020-ല്‍ ജോര്‍ജി വര്‍ഗീസ്- സജിമോന്‍ ടീം സംഘടനയെ പുതിയ തലത്തിലെത്തിച്ചു. പഴയ പ്രതാപം വീണ്ടെടുത്തു. ഇപ്പോള്‍ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ സംഘടന മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

പേരുപോലെ ഡ്രീം പ്രൊജക്ട്സ് ആണ് താന്‍ ലക്ഷ്യമിടുന്നത്. അതിനായി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുക എന്ന ലക്ഷ്യവും ഇത്തരം മീറ്റിംഗുകള്‍ക്കുണ്ട്. ന്യൂയോര്‍ക്കിലെ 16 സംഘടനകളില്‍ പതിനാലും, ന്യൂജേഴ്‌സിയിലേയും പെന്‍സില്‍വേനിയയിലേയും,ചിക്കാഗോ , ഫ്ലോറിഡ , കന്നടിക്കട്ട് , ന്യൂ ഇംഗ്ലണ്ട് , കാനഡയിലെയും സംഘടനകളും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലായിടത്തുംകൂടി മുപ്പതിലധികം സംഘടനകള്‍ ഇത് വരെ പന്തുണ അറിയിച്ചിട്ടുണ്ട്.

ജയിച്ചാല്‍ ഒറ്റമനസായി തങ്ങള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍ തന്നെ ജയിക്കാന്‍ അധികമുള്ള പിന്തുണ തങ്ങള്‍ക്കുണ്ട്. ദാര്‍ശനിക ചിന്താഗതയുള്ള സജിമോന്റെ നേതൃത്വത്തില്‍ സംഘടനയെ ഉന്നതങ്ങളിലെത്തിക്കാന്‍ ഡ്രീം ടീമിനാകുമെന്ന് ഉറപ്പുണ്ട്- ശ്രീകുമാര്‍ പറഞ്ഞു.

ഇലക്ഷന് വളരെ മുമ്പേ ഇത്തരമൊരു മീറ്റിംഗ് എന്തിനെന്ന് ചിലര്‍ ചോദിച്ചതായി ട്രഷറര്‍ സ്ഥാനാര്‍ഥി ജോയി ചാക്കപ്പന്‍ പറഞ്ഞു. പലപ്പോഴും കണ്‍വന്‍ഷന്‍, തെരഞ്ഞെടുപ്പ് മത്സരത്തില്‍ മുങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്. അതുണ്ടാവാതിരിക്കാനാണ് തങ്ങള്‍ ഇലക്ഷന്‍ പ്രചാരണവും മറ്റും നേരത്തെയാക്കുന്നത്.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നേതാവാണ് സജിമോന്‍ എന്നാണ് അനുഭവം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫൊക്കാന ഒരു സുവര്‍ണ കാലത്തേക്കായിരിക്കും നടന്നടുക്കുക- ചാക്കപ്പന്‍ പറഞ്ഞു.

ഫ്ലോറിഡയിൽ നിന്ന് മിക്ക അസോസിയേഷനുകളും ഡ്രീം ടീമിന് പന്തുണയുണ്ടെന്നു ടീമിന്റെ ഭാഗമായ ജോൺ കല്ലോലികൽ അറിയിച്ചു.

ചിക്കാഗോയിൽ നിന്ന് മിക്ക അസോസിയേഷനും ഡ്രീം ടീമിന്റെ ഭാഗമാകുമെന്നും, സജിമോന്റെ കൂടെ ഭാരവാഹി ആകുന്നതിൽ സന്തോഷമേയുള്ളൂ എന്ന് പ്രവീൺ തോമസ് വിഡിയോകാളിൽ കൂടെ അറിയിച്ചു.

ജെയ്‌ബു മാത്യു സജിമോന്റെ ടീമിന് എല്ലാവിധ ഭാവഗങ്ങളും നേർന്നു.സജിമോനുമായി വളരെ നാളത്തെ വെക്തി ബന്ധം ജെയ്‌ബു എടുത്തു പറഞ്ഞു.

ഫ്‌ളൈറ്റ് കാന്‍സൽ ആയതുകൊണ്ടാണ് തനിക്ക് വരാന്‍ കഴിയാതെ പോയതെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് സൂമിലൂടെ പറഞ്ഞു. വ്യത്യസ്തമായ കഴിവുകളുള്ള വ്യക്തിയാണ് സജിമോന്‍. എന്തെങ്കിലും ഒരു കാര്യം ഏറ്റാല്‍ അതു നടപ്പില്‍ വരുത്തുന്ന അര്‍പ്പണബോധമാണ് ശ്രദ്ധേയം. എന്നു മാത്രമല്ല അസാധ്യം എന്ന വാക്ക് സജിമോന്റെ ഡിക്ഷണറിയിലില്ല.

തങ്ങള്‍ സ്ഥാനമേറ്റപ്പോള്‍ ഫൊക്കാന പലയിടത്തും ദുര്‍ബലമായിരുന്നു. അവിടെയൊക്കെ സജിമോന്‍ പോയി സംഘടനയെ ശക്തിപ്പെടുത്തി. തങ്ങളുടെ കാലത്ത് സംഘടനയില്‍ ഒരു അപശബ്ദം പോലും ഉയര്‍ന്നില്ല. പ്രധാന കാരണം എല്ലാം തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള സജിമോന്റെ കഴിവാണ്. അതിനര്‍ഥം ഭിന്നതകള്‍ ഇല്ലായിരുന്നു എന്നല്ല. അവയൊക്കെ ആഭ്യന്തരമായി പരിഹരിച്ചു എന്നതാണ്.

സജിമോന്‍ വിളിച്ചാല്‍ കൂടെ ചെല്ലാന്‍ ഒരു അമ്പത് പേരെങ്കിലും എപ്പോഴും കാണും. ഇതു നിസാരമായ ഒരു നേട്ടമല്ലല്ലോ. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതുമല്ല.

സ്വയം മീഡിയയിൽ പ്രവര്‍ത്തിക്കുന്നതിനു പുറമെ മറ്റ് മീഡിയകളുമായും സജിമോന്‍ നല്ല ബന്ധം പുലര്‍ത്തുന്നു. സംഘടനയിലും പുറത്തും മികച്ച കമ്യൂണിക്കേഷന്‍ സുപ്രധാനമാണ്.

എത്ര തിരക്കിലും വീടിനെ അവഗണിക്കില്ല എന്നതാണ് സജിമോന്റെ ഏറ്റവും വലിയ കഴിവ്. കൊച്ചുമോൻ സിനിമ കാണണമെന്നു പറഞ്ഞാല്‍ ഏതു തിരക്കിലും സജിമോന്‍ അതിനു സമയം കണ്ടെത്തിയിരിക്കും. സജിമോന് പൂര്‍ണ പിന്തുണ നല്കുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ- ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

കോവിഡ് കാലത്ത് ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാണെന്നു അറിയിച്ചപ്പോൾ സജിമോൻ തന്നെ കാണാന്‍ വന്ന കാര്യം ഡോ. ആനി പോള്‍ അനുസ്മരിച്ചു. അത് നാട്ടിലേക്ക് അയയ്ക്കുന്നതുവരെ സജിമോന്‍ പിന്തിരിഞ്ഞില്ല.

ഇലക്ഷന് ആദ്യം നില്ക്കുമ്പോള്‍ തന്നേയും സജിമോന്‍ ആണ് രംഗത്തുകൊണ്ടുവന്നത് തോമസ് തോമസ് അനുസ്മരിച്ചു.കഴിഞ്ഞ വർഷം ഞങ്ങൾ ആവുന്നതും സജിമോനെ പ്രസിഡന്റ് ആവുവാൻ നിർബന്ധിച്ചതാണ് പക്ഷേ താൻ ഏറ്റെടുത്ത സെക്രട്ടറി ജോലിയും കൺവെൻഷനും കഴിഞ്ഞതിന് ശേഷമേ ഞാൻ ഒരു ഭാരവാഹിത്വത്തിലേക്കു കടന്നു വരുകയുള്ളു എന്ന് തീർത്തു പറഞ്ഞു.

സ്‌നോയിലും നൂറുകണക്കിന് മൈലുകള്‍ താണ്ടി കാനഡയില്‍ നിന്നും, പെൻസൽ വേനിയയിൽ നിന്നും നയാഗ്രയില്‍ നിന്നും എത്തിയവര്‍ സജിമോനുമായുള്ള വ്യക്തിബന്ധം ചൂണ്ടിക്കാട്ടി. തടസങ്ങളൊന്നും തങ്ങളെ പിന്നോട്ടു വലിച്ചില്ല.

മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് തുമ്പയില്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ ശശി തരൂര്‍ പറഞ്ഞത് അനുസ്മരിച്ചു. നിറഞ്ഞ മനസല്ല രൂപമുള്ള മനസാണ് ആവശ്യമെന്നാണ് തരൂര്‍ പറഞ്ഞത്. അത് സജിമോനെ പറ്റിയാണെന്ന് താന്‍ കരുതുന്നു.
അസോസിയേഷൻ പ്രസിഡന്റുമാരായ ടെറൻസൺ തോമസ് , ഷൈനി രാജ് , ശ്രീജിത്ത് കോമത്തു , മാത്യു ചെറിയാൻ , കോശി കുരുവിള ,പിന്റോ കണ്ണൻപള്ളിൽ , അജിത് നായർ , ലാജി തോമസ്, ജോർജ് ഇട്ടൻ പടിയത്ത്, തുടങ്ങിയവരും ആശംസ അർപ്പിച്ചു സംസാരിച്ചു . സോണി അമ്പൂക്കൻ , രേവതി പിള്ളൈ , ഫ്രാൻസിസ് കരക്കാട്ട് , ഗ്രേസ് മാറിയ ജോസഫ് , ആന്റോ കവലക്കൽ , സുനൈന ചാക്കോ , ലിൻഡോ ജോളി, തങ്കച്ചൻ ജോസഫ് , വർഗീസ് ജേക്കബ് , മോൻസി തോമസ്, സോമൻ സ്കറിയ , ഏലിയാസ് പൈ , ജോസി കരക്കാട്ടു , സുനിത ഫ്ലവർഹിൽ തുടങ്ങിയ l പ്രസിഡന്റുമാർ വീഡിയോയിലും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു .

അസോസിയേഷൻ ഭാരവാഹികളായ മനോജ് വേട്ടപ്പറമ്പിൽ , ലിന്റോ മാത്യു ,ജീമോൻ എബ്രഹാം, നെസി തടത്തിൽ , ആൽബർട്ട് കണ്ണമ്പള്ളി പിന്റോ കണ്ണമ്പിള്ളി, ആന്റണി കലാകാവുങ്കൽ, രഞ്ജിത് പിള്ളൈ , ജെയിംസ് ജോയ് , ഗ്യാരി നായർ , ഷിബുമോൻ മാത്യു , അരുൺ ചെമ്പരത്തി , രഞ്ജിത് പനക്കൽ , മാത്യു ജോസഫ്, ജോയി കണ്ണൂർ, അലക്സ് ചെറിയാൻ, തോമസ് ചാണ്ടി,ഏലിയാസ്‌ പോൾ, എൽദോ വർഗീസ് ,ദീപു , ബേബിച്ചൻ ആന്റണി, എൽദോ പോൾ , വിക്ടർ , തങ്കച്ചൻ , സോജൻ ജോസഫ് , തോമസ് മാത്യു , സാമുവേൽ മത്തായി , ടി എം സാമുവേൽ , മോബിൻ ജോളി പൈലി , ദേവസി എലാവത്തുങ്കൽ , ഷാജി ആലപ്പാട്ടു , അലക്സ് വർഗീസ് , സാബു ഏത്തക്കാൻ , പൗലൊസ്‌ വർക്കി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

എയിഞ്ചൽ മാത്യു നാഷണൽ ആന്തവും രാജു ജോയി, ജെയിംസ് ജോയി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ദേവസ്സി പാലാട്ടി പങ്കെടുത്ത ഏവർക്കും സ്വാഗതവും ജോയി ചക്കപ്പൻ നന്ദിയും രേഖപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകരായ ഷിജോ പൗലോസ്, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

സാമുഖ്യപ്രവർത്തകകരായ ഫ്രാൻസി ആലുക്കാസ്, അനിൽ പുത്തൻചിറ, മിത്രസ് രാജൻ ചീരൻ & ഷിറാസ് ചീരൻ , ഗോപിനാഥൻ നായർ തുടങ്ങിയവരും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest