advertisement
Skip to content

ഫൊക്കാന പ്രസിഡന്റായി ഡോ. സജിമോൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു, ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി

സജിമോൻ ആന്റണി

വാഷിംഗ്ടൺ ഡിസി : അത്യന്തം വാശിയേറിയ മത്സരത്തിൽ 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി .ജോയി ചാക്കപ്പൻ ട്രഷറാറാകും .'ഡ്രീം ടീം ഡ്രീം പ്രൊജക്ട്സ്' മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാനയെ നയിക്കും. തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു .മോൻസ് ജോസഫ് എം എൽ എ ഡോ.സജിമോൻ ആന്റണിയെയും ടീമിനെയും അഭിനന്ദിച്ചു.

285 വോട്ടുനേടിയാണ് സജിമോന്‍ ആന്റണി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. രണ്ടാമതെത്തിയ ഫൊക്കാന സെക്രട്ടറി കൂടിയായ ഡോ. കലാഷഹിക്ക് ലഭിച്ചത് 162 വോട്ടുകള്‍ മാത്രം. ലീലാമരേട്ടിന് 104 വോട്ടും ലഭിച്ചു.

ഡ്രീം ടീമിന്റെ വിജയികളും വോട്ടും

സജിമോന്‍ ആന്റണി പ്രസിഡന്റ് (285 വോട്ട്)
ജനറല്‍ സെക്രട്ടറി- ശ്രീകുമാര്‍ ഉണ്ണിത്താന്‍( 340 വോട്ട്)
ട്രഷറര്‍-ജോയി ചാക്കപ്പന്‍ (339 വോട്ട്)
എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ് (303 വോട്ട്)
വൈസ് പ്രസിഡന്റ്- വിപിന്‍ രാജ് (369 വോട്ട്)
അസോ. സെക്രട്ടറി- മനോജ് ഇടമന (315 വോട്ട്)
അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി – അപ്പുക്കുട്ടന്‍ പിള്ള (331 വോട്ട്)
അസോസിയേറ്റ് ട്രഷറര്‍ – ജോണ്‍ കല്ലോലിക്കല്‍ (317 വോട്ട്)
അഡീഷണല്‍ അസോ.ട്രഷറര്‍- മിലി ഫിലിപ്പ് (306 വോട്ട്)
വിമണ്‍സ് ഫോറം ചെയര്‍ – രേവതി പിള്ള (330 വോട്ട്)
ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി ബിജു ജോണ്‍ (304)
സതീശന്‍ നായര്‍ (270 വോട്ട്)

വെറുതെ ഒരു  പ്രസിഡന്റ് ആയി മത്സരിക്കാൻ വേണ്ടിയല്ല ഞാൻ  മുന്നോട്ട് വരുന്നത്   മറിച്ചു  ഫൊക്കാനായുടെ  പ്രവർത്തനം എങ്ങനെ ആയിരിക്കണം  എന്ന ഒരു മിഷനോടും വിഷനോടും കൂടിയാണ്  ഈ മത്സര രംഗത്തേക്ക്  കടന്ന്‌  വന്നത് . അത്കൊണ്ട് തന്നെ ഈ ടീമിന് ഡ്രീം ടീം എന്ന പേര് നൽകുകയും രണ്ട് വർഷമായി ഈ ടീം അമേരിക്കൻ മലയാളികളുടെ സ്നേഹങ്ങൾ ഏറ്റു വാങ്ങിയാണ്  ഇതുവരെ എത്തിയത് .രണ്ടുവർഷത്തെ പരിശ്രമത്തിനു ഫൊക്കാന പ്രവർത്തകർ നൽകിയ അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest