അലൻ ചെന്നിത്തല
മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. ഈ വർഷത്തെ പാരിഷ് കൺവൻഷനിൽ പ്രശസ്‌ത കൺവൻഷൻ പ്രാസംഗികൻ ഡോ. ബേബി സാം ശാമുവേൽ (ന്യൂയോർക്ക്) പ്രസംഗിക്കും. സെപ്‌റ്റംബർ 27 വെള്ളിയാഴ്ച്ച വൈകിട്ട് 7-നും സെപ്‌റ്റംബർ 28 ശനിയാഴ്ച്ച വൈകിട്ട് 6:30-നും കൺവൻഷൻ യോഗങ്ങൾ ആരംഭിക്കും.

സെപ്‌റ്റംബർ 29 ഞായറാഴ്ച്ച ആരാധനയോടു ചേർന്ന് കൺവൻഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഈ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. സന്തോഷ് വർഗീസ്, സെക്രട്ടറി ജോൺ മാത്യൂസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.