advertisement
Skip to content

സങ്കീർത്തനങ്ങളുടെ ദിവസം സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ ഡാളസിൽ.

ഷാജി രാമപുരം

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ - എ ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം.

നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്, സെന്റർ സെക്രട്ടറി സഖറിയ മാത്യു (സുനു ), ക്വയർ കോർഡിനേറ്റർ ആരോൺ എബ്രഹാം, ട്രഷറാർ ഈപ്പൻ വർഗീസ് (റോയ് ) എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.

നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വെച്ച് പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest