ബിനോയി സെബാസ്റ്റ്യന്‍
ഡാലസ്: ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍. സതേണ്‍ റീജിന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ഫോമാ നാഷണല്‍ കമ്മിറ്റിയംഗം രാജന്‍ യോഹന്നാന്‍ എന്നിവര്‍ക്കു ഡാലസ് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി.
ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കൊപ്പേല്‍ സിറ്റി പ്രോടേം മേയര്‍ ബിജു മാത്യു ബേബി മണക്കുന്നേലിനെയും, ബേബി മണക്കുന്നേല്‍ ബിജു ലോസനേയും, ബിനോയി സെബാസ്റ്റ്യന്‍ രാജന്‍ യോഹന്നാനെയും പൊന്നാട അണിയിച്ചാദരിച്ചു.
മിസ് ഫോമാ റണ്ണറപ്പ് അനബല്‍ തോമസ് അതിഥികള്‍ക്കു ബൊക്ക സമ്മാനിച്ചു. ചരിത്രപരമായ ദൗത്യമെന്ന കാഴ്ചപ്പാടോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രായമായ മലയാളികള്‍ക്കായി റിട്ടയേര്‍ഡ് ഹോമുകള്‍ ആരംഭിക്കുമെന്ന് മണക്കുന്നേല്‍ പറഞ്ഞു.
ഇതോടൊപ്പം ഫോമ തുടര്‍ന്നു വരുന്ന കേരളത്തിലെ ഭവനദാനപദ്ധതി, വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായ പദ്ധതി തുടങ്ങിയവയും തുടരും. ഫോമയുടെ വിജയത്തിനായി എല്ലാ വിഭാഗം മലയാളികളുടേയും സഹായസഹകരണങ്ങള്‍ അദേഹം അഭ്യര്‍ത്ഥിച്ചു.
സതേണ്‍ റീജിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാളികള്‍ താമസിക്കുന്ന എല്ലാ നഗരങ്ങളേയും കേന്ദ്രീകരിച്ചു പുതിയ സാംസ്‌കരിക സംഘടനകള്‍ ആരംഭിക്കുമെന്ന് ബിജു ലോസണ്‍ പറഞ്ഞു. പരസ്പരമുള്ള സഹകരണം മെച്ചപ്പെടുത്തുവാന്‍ വിവിധ അസോസിയേഷനുകളെ ഉള്‍ക്കൊള്ളിച്ചു സാംസ്‌ക്കരിക സമിതികള്‍, കലാ കായിക മത്‌സരങ്ങള്‍, ഇന്റര്‍ സിറ്റി വോളിബോള്‍ മത്‌സരങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.
ഫോമാ നാഷണല്‍ കമ്മിറ്റിയംഗം രാജന്‍ യോഹന്നാന്‍, കൊപ്പേല്‍ സിറ്റി പ്രോടേം മേയര്‍ ബിജു മാത്യു, ഫോമാ വിമന്‍ഫോറം മുന്‍ സെക്രട്ടറി രേഷ്മ ജയന്‍, കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, വ്യവസായ പ്രമൂഖരും സാംസ്‌ക്കാരികപ്രവര്‍ത്തകരുമായ അജോമോന്‍ ജോസഫ്, വര്‍ഗീസ് ചാമത്തില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോജോ കോട്ടയ്ക്കല്‍, ഇന്‍ഡ്യ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജസ്റ്റിന്‍ വര്‍ഗീസ്, ഒഐസിസി റീജിയന്‍ പ്രസിഡന്റ് സജി ജോര്‍ജ്, ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, ഡബ്‌ളിയുഎംസി ഡാലസ് റീജിന്‍ പ്രസിഡന്റ് അലക്‌സ് അലക്‌സാര്‍, കേരള ലിറ്റററി പ്രസിഡന്റ് സിജു ജോര്‍ജ്, തോമസ് ഒലിയക്കുന്നേല്‍, മാദ്ധ്യമ പ്രവര്‍ത്തകനായ പിപി ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




