ഗാർലാൻഡ് (ഡാളസ്):മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക കായികരംഗത്ത് ഡാലസ് കേരള അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള എംഎൽഎ അഡ്വക്കേറ്റ് മൈക്കിൾ എംഎൽഎ അഭിപ്രായപ്പെട്ടു



ഓഗസ്റ്റ് 11 ഞായർ രാവിലെ 10 30 ന് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ എത്തിച്ചേർന്ന എംഎൽഎയെ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. അമേരിക്കൻ സന്ദർശനത്തിടെ ഡാളസ് കേരള അസോസിയേഷൻ ഓഫീസും മൂവായിരത്തിലധികം പുസ്തക ശേഖരങ്ങൾ ഉള്ള അസോസിയേഷൻ ലൈബ്രറിയും സന്ദർശിക്കുവാൻ താൽപര്യം കാണിച്ച എംഎൽഎയെ പ്രസിഡന്റ് അഭിനന്ദിക്കുകയും സംഘടനയുടെ ആരംഭകാല പ്രവർത്തനങ്ങളെക്കുറിച്ചും ഇപ്പോൾ പ്രത്യേകിച്ച് നടത്തുന്ന പരിപാടികളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു
ദീപക് നായർ,വിനോദ് ജോർജ്,ജെയ്സി ജോർജ്,ടോമി നെല്ലുവേലിൽ ,ബിജുസ് ജോസഫ്,സണ്ണി ജോസഫ്,ജോജി കോയിപ്പള്ളി,ജോസി ആഞ്ഞിലിവേലിൽ,പിടി സെബാസ്റ്റ്യൻ എന്നിവരും എംഎൽഎയെ സ്വീകരിക്കുവാൻ എത്തിച്ചേർന്നിരുന്നു
