ഗാർലാൻഡ് : ഡാളസ് കേരള അസോസിയേഷൻറെ നാളിതുവരെയുള്ള ചരിത്രത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശക്തരായ വടംവലി ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരത്തിലും അതോടൊപ്പം തന്നെ ചരിത്രത്തിലാദ്യമായി രണ്ടായിരത്തിലധികം ആളുകൾക്ക് ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളതനിമയിൽ തികച്ചും സൗജന്യമായി ഇലയിട്ട്ഓണസദ്യ ഒരുക്കുന്നതിനും കഠിനാദ്ധ്വാനം ചെയ്ത ദശക്കണക്കിന് വളണ്ടിയർമാർക്ക് അവർ അർഹിക്കുന്ന ആദരവ് നൽകി.








ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ച അഭിനന്ദന യോഗത്തിൽ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രസിഡന്റ് നന്ദി പറഞ്ഞു .തുടർന്നു വിവിധ ഗായകർ
അതി മനോഹരമായ ഗാനങ്ങൾ ആലപിച്ചു യോഗത്തിൽ വിനോദ് ജോർജ് സ്വാഗതവും സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു തുടർന്നു എല്ലാവര്ക്കും ഡിന്നറും ക്രമീകരിച്ചിരുന്നു.
