ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം 2025 ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ICEC / KAD ഹാളിൽ (3821 ബ്രോഡ്‌വേ ബൊളിവാർഡ്, ഗാർലൻഡ്, TX, 75043) ചേരുന്നു. അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെത്ത് തീമാനങ്ങൾ കൈക്കൊള്ളുമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു .
അജണ്ട
- വാർഷിക റിപ്പോർട്ട്,2. വാർഷിക സാമ്പത്തിക റിപ്പോർട്ട്,3. 2025 പരിപാടികളുടെ കലണ്ടർ,4. 2025 ലെ ബജറ്റ് നിർദ്ദേശം,5. ട്രസ്റ്റി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് (ഒരു സ്ഥാനം),6. അംഗീകരിച്ച മറ്റ് ഇനങ്ങൾ.
എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.