ഡാളസ് :ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരുവരും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന ഷൂട്ട് ഔട്ടിൽ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്.







ആഗസ്റ് 17ശനിയാഴ്ച മെസ്‌കീറ്റ് ഇൻഡോർ സോക്കർ സ്റ്റേഡിയത്തിൽ രാവിലെ 8 നു ആരംഭിച്ചു രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളിൽ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത് വിജയികൾക്ക് ജോസഫ് ചാണ്ടി എവർറോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലിൽ ,ഷിജു അബ്രഹാം എന്നിവർ കൈമാറി . അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര ,,ദീപക് മഠത്തിൽ ,സുബി ഫിലിപ്പ് ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേത്രത്വം നൽകി .





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.