റോക്ക് വാൾ (ഡാളസ് ): ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയം അമേരിക്കയുടെ ഭരണഘടനയും അമേരിക്കൻ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സംസ്ഥാന അദ്ധ്യക്ഷനും മലയാളിയുമായ എബ്രഹാം ജോർജ് പറഞ്ഞു
അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ് ട്രമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയഘോഷത്തിനായി റോക്ക് വാൾ എവെന്റ്റ് സെന്ററിൽ ഞായറാഴ്ച വൈകീട്ട് 7 മണിക് ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സാസ് ഡാളസ് ചാപ്റ്ററിന്റെ സമ്മേളത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എബ്രഹാം ജോർജ്.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നു ബൈഡന്‍-ഹാരിസ് ഭരണമെന്നും അതിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഡെമോക്രറ്റിക് പാര്‍ട്ടിക്ക് പൊതു തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്റർ ഷാജി കെ ഡാനിയേലിന്റെ പ്രാര്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത് .ലിയ നെബു ദേശീയഗാനം ആലപിച്ചു. ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് മേഖല പ്രസിഡന്റ് നെബു കുര്യാക്കോസ് സ്വാഗതം ആശംസിച്ചു
പ്രസിഡണ്റ്റ് തിരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം സീറ്റുകളും നേടി റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധികാരത്തിൽ തിരിച്ചെതുവാൻ കഴിഞ്ഞതായി റോക്ക്വാൾ ജി ഒ പി ചെയർ ഷാരോൺ അഭിപ്രായപ്പെട്ടു
ബിനു മാത്യു(ടെക്സസ് കൺസർവേറ്റീവ് ഫോറത്തിൻ്റെ ട്രഷറർ),പ്രിയ വെസ്ലി(ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം),ലിൻഡ സുനി(ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം) എന്നിവർ ട്രംപിന് ആശംസകൾ അറിയിച്ചു.തുടർന്ന് സന്തോഷ സൂചകമായി കേക്ക് മുറിച്ചു.
ഗാർലാൻഡ് മേയറോൾ സ്ഥാനാർഥി പി സി മാത്യു (ചെയർമാൻ-ടെക്സസ് കൺസർവേറ്റീവ് ഫോറം) എത്തി ചേര്‍ന്ന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. . കേരള അസോസിയേഷൻ ഭാരവാഹികളായ സിജു വി ജോർജ്, ജെയ്സി ജോർജ് , അനസ്വർ മാംമ്പിള്ളി തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തില്‍ പങ്കെടുത്തു, ഡിന്നറോടു കുടി സമ്മേളനം സമാപിച്ചു