advertisement
Skip to content

ക്രിപ്റ്റോകറൻസി കള്ളപ്പണ നിരോധന നിയമത്തിൽ

ന്യൂഡൽഹി- ഡിജിറ്റൽ ആസ്തികളുടെ മേൽനോട്ടം കർശനമാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാ‌ർ. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി മേഖലകളെ കള്ളപ്പണ നിരോധന നിയമ(പിഎംഎൽഎ)ത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി. ക്രിപ്‌റ്റോ ട്രേഡിംഗ്, സേഫ് കീപ്പിംഗ്, അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവയിലാണ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് പ്രകാരം സംശയാസ്പദമായ പ്രവർത്തനങ്ങൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഇന്ത്യയുടെ (എഫ്ഐയു-ഐഎൻഡി) ശ്രദ്ധയിൽ പെടുത്താൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ നിർബന്ധിതരാകും.ബാങ്കുകളോ സ്റ്റോക്ക് ബ്രോക്കർമാരോ പോലുള്ള മറ്റ് നിയന്ത്രിത സ്ഥാപനങ്ങൾ പിന്തുടരുന്നതിന് സമാനമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടതോടെ ഡിജിറ്റൽ അസറ്റ് പ്ലാറ്റ്‌ഫോമുകളുടെ ആഗോള പ്രവണതയിലേക്ക് ഇന്ത്യയും എത്തുകയാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ട്രേഡിംഗിന് ലെവി ബാധകമാക്കുന്നത് ഉൾപ്പെടെ കഴിഞ്ഞ വർഷം ഇന്ത്യ ക്രിപ്‌റ്റോ മേഖലയിൽ കൂടുതൽ കർശനമായ നികുതി നിയമങ്ങൾ പ്രയോഗിച്ചു. ഈ നീക്കവും ആഗോളതലത്തിലെന്ന പോലെ ആഭ്യന്തര ആഭ്യന്തര രംഗത്തും ചലനങ്ങളുണ്ടാക്കി.ക്രിപ്‌റ്റോകറൻസികളെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെപ്പാണ് ഇതെന്ന് ഇന്ത്യ ബ്ലോക്ക്‌ചെയിൻ ഫോറം സ്ഥാപകൻ ശരത് ചന്ദ്ര നിരീക്ഷിച്ചു. പിഎംഎൽഎയ്ക്ക് കീഴിൽ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പിന്തുടരുന്ന കെവൈസി, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങൾ, സൂക്ഷ്മത എന്നിവ ഇനി ക്രിപ്‌റ്റോസ്ഥാപനങ്ങളും നിറവേറ്റേണ്ടിവരും.സാവധാനമെങ്കിലും ഒരു നിയന്ത്രിത ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിലേയ്ക്ക് രാജ്യം നീങ്ങുന്നതിന്റെ സൂചനകളാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest