advertisement
Skip to content

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2023 ഓഗസ്റ്റ് 26 ന്

കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു വർഷമായി നടത്തുന്ന സിഎൻസി എക്സ്റ്റേണൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 26ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ഓഗസ്റ്റ് 5ന് നടന്ന സിഎൻസി ഇന്റേണൽ ക്രിക്കറ്റ് ടൂർണമെന്റ്ൽ ജിൻസൺ സാനിയുടെ നേതൃത്വത്തിൽ റെഡ് ഫാൽക്കൺസ് ടീം വിജയികളായി.

ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് - Realtor, K & N ഫിനാൻഷ്യൽ സൊല്യൂഷൻസ് (കൃഷ്ണ നിമിൽ) എന്നിവരാണ് പ്രധാന സ്പോൺസർസ്. SM United (സിറോ മലബാര്‍ മിഷൻ കൊളംബസ്), OMCC (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ, സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ, സിൻസിനാറ്റി), CAFC (കൊളംബസ് അംബാസ്സഡർസ് ഫോർ ക്രൈസ്റ്റ്), DAYTON 8s CC (ഡേറ്റൻ മലയാളീ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ) എന്നീ ടീമുകലാണ് മത്സരിക്കുന്നത്.

വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് എന്നീ അവാർഡുകളും നൽകും. അഞ്ചു ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൗണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റു മുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങൾക്ക് പിആര്‍ഒ ബബിത ഡിലിനെ സമീപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest