ബി.സി.പി.എ മാധ്യമ സെമിനാർ അനുഗ്രഹീത സമാപനം.
ബെംഗളൂരു: ക്രൈസ്തവ സഭകൾക്കെതിരെ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ സഭകൾ അസഹിഷ്ണരാകരുതെന്ന് റവ.ഡോ.രവി മണി പറഞ്ഞു. കർണാടകയിലെ ക്രൈസ്തവ പത്രപ്രവർത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി. പി.എ) നേതൃത്വത്തിൽ നടത്തിയ മാധ്യമ സെമിനാർ ഹെന്നൂർ എച്ച് ബി ആർ ലേഔട്ട് നവജീവ കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാളുകളിൽ സഭക്കെതിരെ വിവിധ തലങ്ങളിൽ നിന്നും വിമർശനങ്ങളും ആശയ സംഘട്ടനങ്ങളും ഉണ്ടായിട്ടും സഭ അവയൊക്കെ സംയമനത്തോടെ നേരിട്ടുണ്ടെന്നും എഴുത്ത് ദൈവത്തിൽ നിന്നും വരുന്നതാണെന്നും എഴുതുന്നവർ ദൈവത്തിൻ്റെ കൈയിലെ തൂലികയാണെന്നും റവ.രവി മണി പറഞ്ഞു. ബിസിപിഎ രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
ന്യൂസ് സ്റ്റോറി , ഫീച്ചർ , അഭിമുഖം , ലേഖനങ്ങൾ, എഡിറ്റിംഗ് , റിപ്പോർട്ടിംഗ് എന്നിവ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച്
മാധ്യമ പ്രവർത്തകനും ഐ.പി.സി ഗ്ലോബൽ മീഡിയാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ) ക്ലാസ്സുകളെടുത്തു.
പ്രസിഡൻ്റ് ചാക്കോ കെ തോമസ് വിഷിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഡേവീസ് ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും വിവിധ മത്സരങ്ങളും നടത്തി.
പാസ്റ്റർ ജോസ് മാത്യൂ, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോമോൻ ജോൺ, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , ബിസിപിഎ പബ്ലീഷർ മനീഷ് ഡേവിഡ് എന്നിവർ മുഖ്യാതിഥിൾക്ക് ബിസിപിഎ ഫലകം നൽകി ആദരിച്ചു.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും നൂറിലധികം പേർ സെമിനാറിൽ പങ്കെടുത്തു.
പാസ്റ്റർ ജോമോൻ ജോൺ സ്വാഗതവും ബെൻസൺ ചാക്കോ തടിയൂർ നന്ദിയും രേഖപ്പെടുത്തി.
പ്രസിഡൻ്റ് ചാക്കോ കെ തോമസ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോമോൻ ജോൺ, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , ജോയിൻ്റ് സെക്രട്ടറി ജോസ് വി.ജോസഫ്, ട്രഷറർ ഡേവീസ് ഏബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ , ബിസിപിഎ പബ്ലീഷർ മനീഷ് ഡേവിഡ് എന്നിവർ നേതൃത്വം നൽകി.