advertisement
Skip to content

ചിക്കാഗോ പെയിൻ മാനേജ്മെൻറ് ഡയറക്ടർ ഡോ:ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു

ചിക്കാഗോ :പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ)അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഡോക്ടർ ജോസഫ് തോമസിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു.

ആലുവ യുസി കോളേജിൽ ബിരുദ്ധ ബിരുദാനന്തര വിദ്യാർഥികളാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് യുസി കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ്ലെ അധ്യാപകരുടെ വിദഗ്ധ സമിതിയാണ് എക്സലൻസ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ജൂൺ 5 ന് യുസി കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ ക്യാഷ് അവാർഡും ഫലകവും സമർപ്പിക്കുന്നതായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

അവാർഡ് കമ്മിറ്റിക്കുവേണ്ടി
സെക്രട്ടറി അഡ്വക്കേറ്റ് രതീദേവി (ചിക്കാഗോ )
ചെയർമാൻ ഡോ:മാത്യു ജെ മുട്ടത്തു,
കൺവീനർ ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ)
വൈസ് ചെയർമാൻ അഡ്വ: ഓ വി എബ്രഹാം
ജോ:സെക്രട്ടറി ഡോക്ടർ എലിസബത്ത് കെ പോൾ
ട്രഷറർ ഡോക്ടർ മിനി പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest