advertisement
Skip to content

അതിജീവനത്തിന്റെ വളയം പിടിച്ച ബർകത് നിഷക്ക്‌ ചേതന വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം

പാലക്കാട്‌ ജില്ലയിലെ തൃത്താല നാഗലശ്ശേരി പഞ്ചായത്തിലെ കിളിവാലൻ കുന്നിൽ വളപ്പിൽ വീട്ടിൽ അബ്ദുൾ ഹമീദിന്റെയും ഹഫ്‌സത്തിന്റെയും മകളാണ് നിഷ

ജീവിതപ്രാരബദങ്ങളെ സധൈര്യം നേരിട്ട് 18 ചക്രമുള്ള ടാങ്കർ ലോറി ദുബായ് നിരത്തിലൂടെ ഓടിച്ച് ഒരു ജോലിയും സ്ത്രീകൾക്ക് അന്യമല്ലെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ അതിജീവനത്തിന്റെ വളയം പിടിച്ച ശ്രീമതി ബറകത് നിഷക്ക്‌ ചേതന വനിതാവേദി വുമൺ ഓഫ് ദി ഇയർ 2023 പുരസ്‌കാരം. പതിനെട്ടാംവയസിൽ വിവാഹം, പത്തൊമ്പതാം വയസിൽ വിവാഹമോചനം, സ്കൂളിൽ പഠിക്കുമ്പോൾ പിന്നാലെ നടന്നവൻ ജീവിതത്തിൽ ഒപ്പമുണ്ടാകും എന്ന നിഷയുടെ സ്വപ്നങ്ങൾ പിഴച്ചു. ഒരു കൈകുഞ്ഞിനെയും സമ്മാനിച്ചു പ്രിയപ്പെട്ടവൻ കടന്നു കളഞ്ഞു. ഒരു മുളം കയറിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് നിന്ന് തുടങ്ങിയതാണ് നിഷയുടെ ജീവിതപോരാട്ടം.

പാലക്കാട്‌ ജില്ലയിലെ തൃത്താല നാഗലശ്ശേരി പഞ്ചായത്തിലെ കിളിവാലൻ കുന്നിൽ വളപ്പിൽ വീട്ടിൽ അബ്ദുൾ ഹമീദിന്റെയും ഹഫ്‌സത്തിന്റെയും മകളാണ് നിഷ. പിന്നീട് തടസ്സപ്പെട്ട പഠനം തുല്ല്യതാ പരീക്ഷയെഴുതി നേടിയെടുത്തു. ചെറിയ ജോലികൾ ചെയ്തു. വാഹനങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഹെവി ലൈസൻസ് വരെ എടുത്തു. ഇഷ്ട ജോലിയായ ഡ്രൈവർ ആയി പോലീസിൽ കയറാനുള്ള ശ്രമം. അപ്പോഴാണ് പോലീസിൽ വനിതകൾക്ക് ഡ്രൈവർ തസ്തിക ഇല്ലന്ന് അറിയുന്നത് തുടർന്ന് മുഖ്യമന്ത്രിക്ക്‌ പരാതി നൽകുകയും അത് ഭരണ പരിഷ്കാര കമ്മീഷൻ മുഖവിലക്കെടുത്ത് സ്ത്രീകൾക്ക് കൂടി ആ തസ്തികയിൽ ജോലിചെയ്യാം എന്ന് നിയമ ഭേദഗതി വരുത്തിയ വിവരം കത്ത് മുഖേന ബറ കത് നെ അറിയിക്കുകയും ചെയ്തു ട്രക്കോടിക്കുന്ന കേരളത്തിലെ രണ്ടാമത്തെ Hazard License ഉള്ള വനിത എന്ന വാർത്തയാണ് ബർകത് നെ യു എ ഇ യിൽ എത്തിച്ചത് നിലവിൽ മിഡ്‌ ഏഷ്യാ ബൾക്ക്‌ ഡീസൽ ട്രാൻസ്‌പോർട് എന്ന കമ്പനിയിൽ ട്രക്ക്‌ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. ആയിഷ നസ്രിൻ ഏകമകളാണ്.

ആരോഗ്യ മേഖലയിൽ നിന്ന് ഡോക്ടർ ശ്രീമതി ജിഷ,വിദ്യാഭ്യാസ മേഖലയിൽ നിന്ന് ശ്രീമതി എലിസബത് ടീച്ചർ,മാധ്യമ മേഖലയിൽ നിന്ന് ശ്രീമതി സോണിയ ഷിനോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ലഭിച്ച എൻട്രികൾ എല്ലാം തന്നെ മികവുറ്റതായിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന ലിംഗ സമത്വ മുദ്രാവാക്യത്തെ കൂടുതൽ ഉയർത്തിപിടിക്കുന്ന ആളെന്നെ നിലയിലാണ് പുരസ്‌കാരത്തിന് തിരെഞ്ഞെടുത്തതെന്ന് ജൂറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest