ചാറ്റ്ജിപിടി വൈറൽ സെൻസേഷനായി മാറിയെന്നതിൽ സംശയമില്ല. മൂന്നു മാസത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തുന്ന ഏറ്റവും വേഗതയേറിയ സേവനങ്ങളിൽ ഒന്നാണ് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട്. ചില സമയങ്ങളിൽ ചാറ്റ്ജിപിടി പ്രവർത്തനരഹിതമാക്കാറുണ്ട്. അതുകൊണ്ടാണ് കമ്പനി അടുത്തിടെ ചാറ്റ്ജിപിടി പ്ലസ് എന്ന പേരിൽ ഒരു പ്രതിമാസ സബസ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചത്. 20 ഡോളറാണ് മാസം ചാറ്റ്ജിപിടിയ്ക്കായി മുടക്കേണ്ടി വരുന്നത്. എന്താണ് ചാറ്റ്ജിപിടി പ്ലസ്? എങ്ങനെയാണ് സൈൻ അപ്പ് ചെയ്യുന്നത്? വിശദാംശങ്ങൾ അറിയാം.
എന്താണ് ചാറ്റ്ജിപിടി പ്ലസ്? പ്രധാന സവിശേഷതകൾ എന്തൊക്കെ?
ഓപ്പൺ എഐയുടെ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ഇതൊരു ‘പൈലറ്റ്’ സബ്‌സ്‌ക്രിപ്‌ഷനാണ്. ചാറ്റ്ജിപിടി പ്ലസിൽ ” കൂടുതൽ വേഗതയുള്ള പ്രതികരണങ്ങളും പുതിയ സവിശേഷതകളിലേക്കുള്ള മുൻഗണനയും” വാഗ്ദാനം ചെയ്യുന്നു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി സെർവറുകൾ ഉയർന്ന ഡിമാൻഡിനെ അഭിമുഖീകരിക്കുമ്പോൾ പോലും പ്രതികരണ സമയത്തെ ബാധിക്കില്ലെന്നത് ഒരു പ്രശ്നമാണ്. വാസ്തവത്തിൽ, ചാറ്റ്ജിപിടി നിലവിൽ വന്നപ്പോൾ, ക്ലൗഡ് സെർവറുകളിൽ നടത്തുന്ന ഈ അന്വേഷണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കൂടുതലാണെന്നും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതും.
അപ്പോൾ ചാറ്റ്ജിപിടി ഉപയോഗിക്കാൻ എല്ലാവരും പണം നൽകേണ്ടതുണ്ടോ?
ഇല്ല, സൗജന്യ പതിപ്പ് ഇപ്പോഴും അവശേഷിക്കുന്നു. ദൈനംദിന ജോലികൾക്കായി നിങ്ങൾക്ക് അത് ഉപയോഗിക്കുന്നത് തുടരാം.
ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള പതിപ്പ് എങ്ങനെ ലഭിക്കും?
പണമടച്ചുള്ള പതിപ്പ് ഇപ്പോൾ എല്ലാവർക്കുമായി ലഭ്യമാക്കിയിട്ടില്ല. ഇപ്പോൾ ചെറിയ ഗ്രൂപ്പുകളായി ഉപയോക്താക്കളെ ക്ഷണിക്കുന്നതായി, ഓപ്പൺഎഐ പറയുന്നു. ഇത് “ശേഷിയും ലഭ്യതയും” അടിസ്ഥാനമാക്കിയാണ്. ഒരാൾക്ക് അവരുടെ ക്ഷണം എപ്പോൾ ലഭിക്കുമെന്നതിനു കൃത്യമായ സമയം പറയുന്നില്ല. വെയിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടാൻ ഉപയോക്താക്കൾക്ക് ഒരു ഗൂഗിൾ ഡോക് ഫോമിൽ സൈൻ അപ്പ് ചെയ്യാം. ഈ ഫോം കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ഉപയോക്താക്കൾക്കും പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നതായി ഓപ്പൺഎഐ പറയുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുള്ളവരിൽനിന്നാണ് പദ്ധതി ആരംഭിക്കുന്നത്.