ഡാളസ്(കരോൾട്ടൺ):കരോൾട്ടൺ മാർത്തോമ്മാ ചർച്ചിൽ ജൂലൈ 12 മുതൽ 14 വരെ നീണ്ടു നിൽക്കുന്ന ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു . വെള്ളിയാഴ്ച ഗായകസംഗത്തിന്റെ ഗാന ശുശ്രുഷയോടെ വൈകീട്ട് 630 മണിക് കൺവെൻഷൻ ആരംഭിച്ചു.കൺവീനർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു.ഇടവക വികാരി റവ. ഷിബി ആമുഖ പ്രസംഗം നടത്തി.മധ്യസ്ഥ പ്രാർത്ഥനക് എം ജെ വർക്കിയും ,പാഠം വായനക്കു സ്മിത ജോണും നേതൃത്വം നൽകി



പ്രാരംഭദിനം 1 തിമൊഥെയൊസ് 6:12 വരെ യുള്ള വാഖ്യങ്ങളെ അടിസ്ഥാനമാക്കി വിശ്വാസത്തിന്റെ നല്ല പോരാട്ടം"എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.
ജൂലൈ 13 14 തീയതികളിൽ വൈകീട്ട് 630 നും ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു യുവജന സെഷനും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.കൺവീനർ ട്രീന എബ്രഹാം ,വൈസ് പ്രസിഡന്റ് സജി ജോർജ് എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി
