ഓഡിയോ, വിഡിയോ കോളുകൾ, എൻക്രിപ്റ്റഡ് ഡയറക്ട് മെസേജ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ട്വിറ്ററിൽ ഉടനെന്നു പ്രഖ്യാപിച്ച് സിഇഒ ഇലോൺ മസ്ക്. ഫോൺ നമ്പർ കൈമാറാതെ ലോകത്തെവിടെനിന്നും അംഗങ്ങൾക്കു സംസാരിക്കാനുള്ള അവസരമൊരുക്കുമെന്നും മസ്ക് പറഞ്ഞു. ‘ട്വിറ്റർ 2.0 ദി എവരിതിങ് ആപ്പ്’ എന്ന പേരിൽ ട്വിറ്ററിൽ വരുത്തുന്ന മാറ്റങ്ങൾ മസ്ക് അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോൾ, നീളമേറിയ ട്വീറ്റുകൾ, പേയ്മെന്റ് തുടങ്ങിയ ഫീച്ചറുകൾ കൊണ്ടുവരുന്നത്. എന്നാൽ കോളുകൾ എൻക്രിപ്റ്റ് ചെയ്യുമോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. വർഷങ്ങളായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റെ പോളിസി അനുസരിച്ച് അക്കൗണ്ടുകൾ നീക്കം ചെയ്യാതിരിക്കാൻ ഉപയോക്താക്കൾ 30 ദിവസത്തിൽ ഒരിക്കലെങ്കിലും ലോഗിൻ ചെയ്യണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.