ദുബൈ: നൂറു ദിവസത്തെ സൗജന്യ ഓൺലൈൻ സംരംഭക പ്രചോദന സദസ്സായ ‘7am ബിസിനസ് ക്ലബ്’ തിങ്കളാഴ്ച സമാപിക്കും. പ്രവാസി മലയാളിയും ബിസിനസ് ലീഡർഷിപ് കോച്ചുമായ ഫൈസൽ റഹ്മാന്റെ നേതൃത്വത്തിലാണ് സൗജന്യ വേദി സംഘടിപ്പിച്ചത്. സംരംഭക മേഖലയിൽ അഭിരുചിയുള്ള മലയാളികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ജനുവരി ഒന്നു മുതലാണ് പരിപാടി ആരംഭിച്ചത്. ഇതിനകം നിരവധി പ്രമുഖരാണ് അനുഭവങ്ങൾ പങ്കുവെച്ചത്. 100ാം ദിവസമായ തിങ്കളാഴ്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.