ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങൾ ചേർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി റോക്ക്‌ലാന്റില്‍ നിന്നുള്ള ജി. കെ. നായരെയും തെരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണ മേനോൻ, രാമചന്ദ്രൻ നായർ, വനജ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേർന്ന് പൂർണ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റുകൊണ്ട് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു.
വാര്‍ത്ത: ജയപ്രകാശ് നായർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.