advertisement
Skip to content

കാൽകഴുകൽ ശുശ്രുഷക്ക് നാളെ ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു.

ഷാജി രാമപുരം

ഡാളസ് : ലോകമെങ്ങും നാളെ (വ്യാഴം ) പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ് തോമസ് ക്നനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving, Tx 75062) വൈകിട്ട് 4.30 ന് മലങ്കര സുറിയാനി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്തായും, പ്രമുഖ ധ്യാനഗുരുവും ആയ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് മെത്രാപ്പോലിത്താ പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകി കാൽകഴുകൽ ശുശ്രുഷക്ക്‌ നേതൃത്വം നൽകുന്നു.

യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും, സ്നേഹത്തിന്റെയും, സേവനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ശുശ്രുഷ കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടാതെ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തിന്റെ മൂല്യങ്ങൾ ഉൾകൊള്ളുവാനും യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരാനുമുള്ള ഒരു ആഹ്വാനവും കൂടിയാണ് ഈ ചടങ്ങ്.

ഒരു മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകുന്ന ശുശ്രുഷ വളരെ അപൂർവ്വമായിട്ടാണ് ഡാളസിൽ നടത്തപ്പെടുന്നത്. ഈ ശുശ്രുഷയിൽ പങ്കാളികൾ ആകുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി. റവ.മൂഴിയിൽ ചെറിയാൻ കോർ എപ്പിസ്കോപ്പ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest