കോഴിക്കോട്: നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് കോഴിക്കോട് പാക്‌സ് ഡവലപ്‌മെന്റ് സെല്ലിന്റെ സഹകരണത്തോടെ ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ മീറ്റും കാര്‍ഷിക വായ്പാ വിതരണത്തിലും ജെ.എല്‍.ജി, എസ്.എച്ച്.ജി രൂപീകരണത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രാഥമിക / റൂറല്‍ കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. 2022-23 സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പാ വിതരണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക്, രണ്ടാം സ്ഥാനം നേടിയ ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്, മൂന്നാംസ്ഥാനം നേടിയ കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ജെ.എല്‍.ജി, എസ്.എച്ച്.ജി രൂപീകരണത്തില്‍ ഒന്നാം സ്ഥാനം നേടിയ കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക്, രണ്ടാംസ്ഥാനം നേടിയ നാദാപുരം സര്‍വ്വീസ് സഹകരണ ബാങ്ക്, മൂന്നാം സ്ഥാനം നേടിയ കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ദിനേശന്‍ പ്രസംഗിച്ചു. ട്രയിനിംഗ് വിഭാഗം കോഡിനേറ്റര്‍ വി രവീന്ദ്രന്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുപ്രിയ ടി എസ് സ്വാഗതവും സീനിയര്‍മാനേജര്‍ എം ആശ നന്ദിയും പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളെ ബാങ്കിംഗേതര സേവനങ്ങള്‍കൂടി ലഭ്യമാക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാര്‍ പങ്കെടുത്തു.
ബാങ്കുകളുടെ സെന്‍സിറ്റൈസേഷന്‍ മീറ്റും അവാര്‍ഡ് വിതരണവും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -