ചാക്കോ കെ തോമസ് (ബാംഗ്ലൂർ)
" വിശ്വാസികൾ വായനാശീലം വർദ്ധിപ്പിക്കണം": പാസ്റ്റർ ജോസ് മാത്യു.
ബെംഗളൂരു: ക്രിസ്തീയ വിശ്വാസികൾ വായനാശീലം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യൂ പ്രസ്താവിച്ചു. ബെംഗളൂരുവിലെ ക്രൈസ്തവ - പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) 20-ാമത് വാർഷികവും കുടുംബ സംഗമവും ,ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ നാലാമത് വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന കുറയുകയും സോഷ്യൽ മീഡിയാ സ്വാധീനം വർദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തിൽ തെറ്റായ ആശയങ്ങൾ ജനഹൃദയങ്ങളിൽ കുറയ്ക്കാൻ സാധ്യത കൂടി വരുന്നു. ഈ സാഹചര്യത്തിൽ വചനത്തിൻ്റെ ശ്രദ്ധാപൂർവ്വമായ വായന വിശ്വാസികൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഫീൽഡ് ,രാജപാളയ ഐ.പി.സി ശാലേം ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ എന്നിവർ വിവിധ സെഷനിൽ അധ്യക്ഷരായിരുന്നു.മുൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ലാൻസൺ പി.മത്തായി മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ ജോസഫ് ജോണിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ബിസിപിഎ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ ബ്രദർ.ഡേവിസ് ഏബ്രഹാമിൻ്റ നേതൃത്വത്തിൽ നടത്തി.ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ പ്രവർത്തനത്തെക്കുറിച്ച് പബ്ലിഷർ ബ്രദർ.മനീഷ് ഡേവിഡും ,ബിസിപിഎ - യുടെ ആരംഭകാല പ്രവർത്തനത്തെക്കുറിച്ച് പ്രസിഡൻ്റ് ചാക്കോ കെ തോമസും സംസാരിച്ചു.ബെൻസൺ ചാക്കോ തടിയൂർ സ്വാഗതവും വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോമോൻ ജോൺ നന്ദിയും രേഖപ്പെടുത്തി.
പാസ്റ്റർ ജോമോൻ ജോണിൻ്റെ പ്രാർഥനയോടും ആശീർവാധത്തോടെയുമാണ് സമ്മേളനം സമാപിച്ചത്.
ജോയിൻ്റ് സെക്രട്ടറി ജോസ് വി.ജോസഫ് , ട്രഷറർ ഡേവീസ് ഏബ്രഹാം, മീഡിയാ കോർഡിനേറ്റർ സാജു വർഗീസ് , പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.