പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ വിശപ്പിൻറെ രക്തസാക്ഷി അട്ടപ്പാടി മധു അനുസ്മരണവും പുസ്തക ചർച്ചയും നടന്നു. ബബിത ഷാജിയുടെ 'മസറ' എന്ന കഥാസമാഹാരവും സൈഫുദ്ദീൻ തൈക്കണ്ടിയുടെ മൊവൈല എന്ന കവിതാസമാഹാരവുമാണ് ചർച്ച ചെയ്തത്.
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രമുഖ ചിത്രകാരൻ നിസാർ ഇബ്രാഹിം ആധ്യക്ഷം വഹിച്ചു.ഇ.കെ.ദിനേശൻ മധു അനുസ്മരണ പ്രഭാഷണം നടത്തി.അനൂപ് കുമ്പനാട് മസറ എന്ന കഥാ സമാഹാരവും കെ.ഗോപിനാഥൻ മൊവൈല എന്ന കവിതാ സമാഹാരവും അവതരിപ്പിച്ചു. സി.പി.അനിൽകുമാർ, ദൃശ്യ ഷൈൻ, പ്രീതി രഞ്ജിത്, ബിജു വിജയ്, ഷഫീഖ് വെളിയങ്കോട്, രമ്യ സുവിത്, അഡ്വ.മുഹമ്മദ് സാജിദ്, ജയകുമാർ മല്ലപ്പള്ളി എന്നിവർ സംസാരിച്ചു.ബബിത ഷാജി, സൈഫുദ്ദീൻ തൈക്കണ്ടി എന്നിവർ മറുപടി പ്രസംഗം നടത്തി.പ്രവീൺ പാലക്കീൽ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.