advertisement
Skip to content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മത്സരിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും, ലാമയെ അവതരിപ്പിച്ച് മെറ്റ

ലാമ (LLaMA) എന്ന എഐ ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. സക്കര്‍ബര്‍ഗ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി എഴുതാനും ആശയവിനിമയം നടത്താനും കഴിവുള്ള ഭാഷാ മോഡലാണ് ലാമ. ലാര്‍ജ് ലാംഗ്വേജ് മോഡല്‍ മെറ്റ എഐ എന്നാണ് ലാമയുടെ (LLaMA) പൂര്‍ണരൂപം.

എന്നാല്‍ ഇത് മെറ്റ പുറത്തിറക്കുന്ന ആദ്യ ലാംഗ്വേജ് മോഡല്‍ അല്ല. ഇതിന് മുമ്പ് ഗ്ലാക്ടിക്ക (Glactica), ബ്ലെന്‍ഡര്‍ ബോട്ട് 3 തുടങ്ങിയ ലാംഗ്വേജ് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും വിപരീത ഫലമുണ്ടായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

അതേസമയം, ചാറ്റ് ജിപിടിയെ പോലെ ലാമ ഒരു ചാറ്റ്‌ബോട്ട് അല്ല. എഐ ലാംഗ്വേജ് മോഡലുകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് സഹായകമാവുന്നതിന് വേണ്ടിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഈ മേഖലയിലെ ഗവേഷകരുടെ ജോലി ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

നിലവില്‍ മെറ്റയുടെ ഒരു ഉല്‍പന്നങ്ങള്‍ക്കൊപ്പവും ലാമ ലഭ്യമല്ല. എന്നാല്‍ ഇത് ഗവേഷകര്‍ക്കായി ലഭ്യമാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest